കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് ഒക്ടോബര്‍ 10ന് ഗാന്ധി ഗൃഹത്തില്‍ സംഘടിപ്പിക്കുന്ന സാഹിത്യ ക്യാമ്പിലേക്ക് രജിസ്ട്രേഷന് ആരംഭിച്ചു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 0495 2769086, 9037319971, 9400919971 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്. 10ന് കാലത്ത് 9 മണിക്കാരംഭിച്ച് വൈകിട്ട് 5 മണിവരെയാണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പില്‍ പ്രഗല്ഭരായ സാഹിത്യകാരന്മാര് ക്ലാസുകള്‍ നയിക്കും. ക്യാമ്പിന്റെ രജിസ്ടേഷന് ഫീസ് 300 രൂപയാണ്.
