കിണാശ്ശേരി : സി ഐ സി എസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍, മാത്തറ, കോര്പറേഷന് വാര്‍ഡ് 34 കിണാശ്ശേരി റെസിഡന്റ്സ് കോ – ഓര്‍ഡിനേഷന്‍ കമ്മിറ്റി, ഹെല്‍പ്പിംഗ് ഹാന്‍ഡ്സ് ചാരിറ്റബിള്‍ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കിണാശ്ശേരി ഗവണ്മെന്റ് ഹൈസ്കൂളില്‍ വെച്ച് വൃക്ക – ഹൃദയ ആരോഗ്യ പരിപാലന ക്യാമ്പ് സംഘടിപ്പിച്ചു.
കോര്പറേഷന് മേയര്‍ ഒ സദാശിവന് ക്യാമ്പ് ഉത്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ പി സക്കീര്‍ കിണാശ്ശേരി അധ്യക്ഷത വഹിച്ചു. ഭിന്ന ശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്പെഷ്യല്‍ സ്കൂള്‍ അധ്യാപകരെയും പ്രധാനധ്യാപകരെയും യോഗത്തില്‍ ആദരിച്ചു. സി ഐ സി എസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ ഷൈലജ സി വി, കോളേജ് മാനേജര്‍ പ്രൊഫ ബഷീര്‍ മണലൊടി, റെസിഡന്റ്സ് കോ – ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ എം കെ ബീരാന്, മുന്‍ കൗണ്‍സിലര്‍ സാഹിദ സുലൈമാന്‍, ആഴ്ചവട്ടം സ്കൂള്‍ ഹെഡ്മാസ്റ്റര് മുസ്തഫ, കൊളത്തറ സ്പെഷ്യല്‍ സ്കൂള്‍ ഹെഡ്മാസ്റ്റര് കെ അബ്ദുല്‍ നാസര്‍, മുഹമ്മദ് അഷ്റഫ് കിണാശ്ശേരി, സി ഐ സി എസ് വൈസ് പ്രസിഡണ്ട് ഹമീദലി, കോളേജ് അസിസ്റ്റന്റ് പ്രൊഫ അനുലാല്‍ പി എന്നിവര്‍ പ്രസംഗിച്ചു.
വൃക്ക – ഹൃദയ ആരോഗ്യ പരിപാലന ക്യാമ്പ് സംഘടിപ്പിച്ചു
