കേരളത്തിന്റെ തനിമയ്ക്ക് പുതിയ രുചിക്കൂട്ട്;  മിസ്റ്റി ഗ്രീന്‍ പ്ലാന്റേഷന്റെ പ്രീമിയം ശ്രേണി വിപണിയില്‍

കേരളത്തിന്റെ തനിമയ്ക്ക് പുതിയ രുചിക്കൂട്ട്; മിസ്റ്റി ഗ്രീന്‍ പ്ലാന്റേഷന്റെ പ്രീമിയം ശ്രേണി വിപണിയില്‍

തിരുവനന്തപുരം: കേരളത്തിന്റെ തനിമയ്ക്ക് പുതിയ രുചിക്കൂട്ട് പകരാന്‍ മിസ്റ്റി ഗ്രീന്‍ പ്ലാന്റേഷന്റെ ആറ് പ്രീമിയം ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍.
പുതിയ ഉല്‍പ്പന്നങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം വ്യവസായ, വിവരസാങ്കേതിക വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. കമ്പനിയുടെ സഹസ്ഥാപകനും മാനേജിങ്ങ് ഡയറക്ടറുമായ ശരത് ബാബുവും മറ്റ് പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

കുരുമുളക്, ജാതിക്ക, ഗ്രാമ്പൂ, ഏലക്ക, കറുവപ്പട്ട, ഏലക്ക വിത്ത് എന്നിവയാണ് പുതിയ ശ്രേണിയിലുള്ളത്. പ്രകൃതിദത്ത ഗുണമേന്മ, കൈകൊണ്ട് തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍, സമ്പന്നമായ സുഗന്ധവും രുചിയും കൂടാതെ പുതുമയിലുള്ള പാക്കേജിംഗ്, സുസ്ഥിരമായ ഉറവിടങ്ങളില്‍ നിന്നുള്ള ശേഖരണം എന്നിവയാണ് ഉല്‍പ്പന്നങ്ങളുടെ പ്രധാന സവിശേഷതകളെന്ന് കമ്പനി അറിയിച്ചു.

കേരളത്തിന്റെ പ്ലാന്റേഷന്‍ ഉല്‍പ്പന്നങ്ങളുടെ തനത് ഗുണവും രുചിയും ആധുനിക പാക്കേജിംഗിലൂടെ ഉപഭോക്താക്കളിലേക്കെത്തിക്കുക എന്നതാണ് മിസ്റ്റി ഗ്രീന്‍ പ്ലാന്റേഷന്റെ ലക്ഷ്യമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. പുതിയ ഉല്‍പ്പന്നങ്ങള്‍ www.mistygreenplantation.com ആമസോണ്‍, തിരഞ്ഞെടുത്ത റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ ലഭ്യമാകും.

 

 

കേരളത്തിന്റെ തനിമയ്ക്ക് പുതിയ രുചിക്കൂട്ട്;
മിസ്റ്റി ഗ്രീന്‍ പ്ലാന്റേഷന്റെ പ്രീമിയം ശ്രേണി വിപണിയില്‍

Share

Leave a Reply

Your email address will not be published. Required fields are marked *