കൂട്ടികള്‍ക്കായുള്ള ചിത്രരചനമത്സരം 22ന്

കൂട്ടികള്‍ക്കായുള്ള ചിത്രരചനമത്സരം 22ന്

കോഴിക്കോട്: ശ്രീ നാരായണ ഗുരു ജയന്തിയോടനുബന്ധിച്ച് കൂട്ടികള്‍ക്കായുള്ള ചിത്ര രചന മത്സരം കണ്ണൂര്‍ റോഡിലുള്ള എം.ഇ.എസ് കോളേജിന്റെ മുന്‍ വശത്ത് പ്രവര്‍ത്തിക്കുന്ന ശ്രീ നാരായണ ഗുരുമിഷന്‍ ഹാളില്‍ 22-ാം തിയ്യതി രാവിലെ 10 മണിക്ക് സംഘടിപ്പിക്കുന്നു. വിജയികളാകുന്ന കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡും സമ്മാനങ്ങളും നല്‍കും. ഹൈസ്‌കൂള്‍, യു.പി, എല്‍.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം മത്സരം ഉണ്ടാവുന്നതാണ്.

സ്‌കൂളില്‍ നിന്ന് പങ്കെടുക്കുന്ന കുട്ടികളുടെ ലിസ്റ്റ് 20-ാം തിയ്യതിക്കുള്ളില്‍ ലഭിക്കണം. കുട്ടികള്‍ക്ക് മിഷനില്‍ നേരിട്ടും പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 22-ാം തിയ്യതി രാവിലെ 9 മണിക്ക് മുമ്പായി ചിത്രരചന മത്സരത്തില്‍ പങ്കെടുക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. വിവരങ്ങള്‍ക്ക് 9947046565, 9447538772 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

 

 

കൂട്ടികള്‍ക്കായുള്ള ചിത്രരചനമത്സരം 22ന്

Share

Leave a Reply

Your email address will not be published. Required fields are marked *