മൂന്ന് ടൊയോട്ട ഗ്ലാന്‍സ കാറുകളുള്‍പ്പെടെ 10 കോടിയുടെ ഓഫറുകളും സമ്മാനങ്ങളും
കോഴിക്കോട്: കേരളത്തിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ഓണം 2026 ന്റെ ഭാഗമായി ‘പൊന്നോണം നെസ്റ്റോടൊപ്പം’ എന്ന പേരില്‍ മെഗാ ക്യാമ്പയിന്‍ പദ്ധതി ആരംഭിച്ചു.
ടിയാരാ ബൈ എം പി എസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രി ടി. സിദ്ധീഖ് മൂന്ന് ടൊയോട്ട ഗ്ലാന്‍സ കാറുകളുടെ അനാച്ഛാദനം നിര്‍വ്വഹിച്ചുകൊണ്ട് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ഓണം സന്തോഷത്തിന്റെ യും കുടുംബസംഗമത്തിന്റെയും ആഘോഷമാണെന്നും, മികച്ച ഓഫറുകളും ആകര്‍ഷകമായ സമ്മാനങ്ങളും ഒരുക്കി കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് മറക്കാനാവാത്ത ഓണ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുകയെന്നതാണ് ‘പൊന്നോണം നെസ്റ്റോടൊപ്പം’ ക്യാമ്പയിന്റെ ലക്ഷ്യമെന്നും ചടങ്ങില്‍ സംസാരിച്ച നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ഇന്ത്യ മീഡിയ & മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ ജൈലാദ് പറഞ്ഞു.
24 മുതല്‍ സെപ്റ്റംബര്‍ 21 വരെ നീണ്ടുനില്‍ക്കുന്ന ഈ മെഗാ ഓഫര്‍ മേളയില്‍ കേരളത്തിലെ എല്ലാ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഉപഭോക്താക്കള്‍ക്കായി 10 കോടിയിലധികം രൂപയുടെ ഓഫറുകളും സമ്മാനങ്ങളുമാണ് കാത്തിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. കാറുകള്‍ കൂടാതെ ടെലിവിഷന്‍, ഫ്രിഡ്ജ്, എയര്‍ കണ്ടീഷണര്‍, വാഷിംഗ് മെഷീന്‍, സ്വര്‍ണനാണയങ്ങള്‍ തുടങ്ങി നിരവധി ആകര്‍ഷക സമ്മാനങ്ങളും വിജയികള്‍ക്കു സമ്മാനിക്കും. 500 രൂപയുടെ ഓരോ വാങ്ങലിനും ഒരു സമ്മാന കൂപ്പണ്‍ ലഭിക്കും. കൂടുതല്‍ തുകയുടെ വാങ്ങലുകള്‍ക്ക് കൂടുതല്‍ കൂപ്പണുകള്‍ കരസ്ഥമാക്കാനും അതുവഴി കൂടുതല്‍ വിജയസാധ്യതയും ലഭിക്കും. എല്ലാ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും മെഗാ ഡിസ്‌കൗണ്ട് മേള സംഘടിപ്പിക്കും.
ഗ്രോസറി, ഫ്രെഷ് ഫുഡ്, ഇലക്ട്രോണിക്‌സ്, ഗൃഹോപകരണങ്ങള്‍, ഫാഷന്‍, ദൈനംദിന ആവശ്യവസ്തുക്കള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഓണം ഓഫറുകളും വിലക്കിഴിവുകളും ലഭ്യമാണ്. ക്യാമ്പയിന്‍ അവസാനിച്ച ശേഷം നിബന്ധനകള്‍ക്ക് വിധേയമായി റാഫിള്‍ നറുക്കെടുപ്പിലൂടെ മൂന്ന് ഭാഗ്യശാലികള്‍ക്ക് കാറുകള്‍ സമ്മാനിക്കും. 2004-ല്‍ ആരംഭിച്ച നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ജിസിസി രാജ്യങ്ങളിലും ഇന്ത്യയിലും അതിവേഗം വളരുന്ന റീട്ടെയില്‍ ശൃംഖലകളിലൊന്നാണ്.കേരളത്തില്‍ വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലായി 12 ശാഖകള്‍ ഉള്‍പ്പടെ രാജ്യത്തിനകത്തും പുറത്തുമായി 150 ഔട്ട്‌ലെറ്റുകള്‍ നിലവിലുണ്ട്. സംസ്ഥാനത്ത് നാലും കോയമ്പത്തൂരില്‍ ഒന്നും പുതിയ ഹൈപ്പര്‍മാര്‍കറ്റുകള്‍ ഉടനെ ആരംഭിക്കുമെന്നും പത്രസമ്മേളനത്തില്‍ പങ്കെടുത്ത നെസ്റ്റോ റീജിയണല്‍ എച്ച്.ആര്‍. ഹെഡ് റയീസ്, റീജിയണല്‍ ഓപ്പറേഷന്‍സ് മാനേജര്‍മാരായ സുഗിലേഷ്, അലി നവാസ്, സനോജ്, ബൈയിങ് ഹെഡുമാരായ അല്‍ റുവൈസ് ഖാന്‍, റംഷിക് എന്നിവര്‍ അറിയിച്ചു.
നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റില്‍
ഓണം മെഗാ ക്യാമ്പയിന്‍ ആരംഭിച്ചു
