കോഴിക്കോട് : ഏലിസ്റ്റോ 12-ാ മത് ടെഫ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് മത്സരങ്ങള്‍ ആരംഭിച്ചു. അഡ്രസ്സ് ടര്‍ഫ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഫാത്തിമ തെഹലിയ എം എല്‍ എ ക്വിക്കോഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു.ടെഫ ചെയര്‍മാന്‍ ആദം ഓജി അധ്യക്ഷത നിര്‍വഹിച്ചു. ഏലിസ്റ്റോ പ്രതിനിധി പി ടി ഫായിസ് മുഖ്യാതിഥിയായി. വ്യവസായ പ്രമുഖന്‍ സി എ ഉമ്മര്‍ കോയ, ടെഫയുടെ പ്രഥമ ചെയര്‍മാന്‍ ഹിഫ്സ്സു റഹ്‌മാന്‍ ,സ്റ്റീല്‍ ഒ സ്റ്റീല്‍ ചെയര്‍മാന്‍ കുഞ്ഞഹമ്മദ് കോയ, ബി.സി.സി ജനറല്‍ സെക്രട്ടറി എസ് എം സാലിഹ്, ജനറല്‍ സെക്രട്ടറി പി വി മുഹമ്മദ് യൂനുസ്, ട്രഷറര്‍ ഹാഷിം കടാകലകം എന്നിവര്‍ പ്രസംഗിച്ചു.
12 ടീമുകള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റോടെയാണ് ചടങ്ങിന് തുടക്കമിട്ടത്. ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ടീം ടര്‍ഫിസം മൈതാനത്ത് സന്ദേശം ബാനര്‍ ഉയര്‍ത്തിയത് ശ്രദ്ധേയമായി. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ യങ്‌സ്റ്റേഴ്‌സ് വിഭാഗത്തില്‍ ടര്‍ഫ് മാസ്റ്റേഴ്‌സ്, കാസ്‌ക് ചെമ്മങ്ങാടിനെ തോല്‍പ്പിച്ച് സെമി ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചു. മാസ്റ്റേഴ്‌സ് വിഭാഗത്തില്‍
ടീം ദോസ്തി കീപ്‌സെക്കിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്പിച്ചു. തുല്യത പാലിച്ച ആദ്യ പകുതിക്ക് ശേഷം ഫഹദ് കരാനി രണ്ട് ഗോളുകള്‍ നേടി കളിയിലെ
താരമായി.
മുന്നാമത്തെ മത്സരത്തില്‍ യങ്‌സ്റ്റേഴ്‌സ് വിഭാഗത്തില്‍ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങിയ ടര്‍ഫിസം ടീം മെയ്ഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചു.
രണ്ടാം പകുതിയില്‍ റഫാനും മുഹമ്മദും ടര്‍ഫിസ്സത്തിന് വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ ഫഹീം ടീം മെയ്ഡിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തി. മത്സരത്തില്‍ നിറഞ്ഞു കളിച്ച റഫാന്‍ കളിയിലെ താരമായി.
അവസാന മത്സരത്തില്‍ മിയോറ ഗോള്‍ഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച അല്‍മാസ് തങ്ങളുടെ ടൂര്‍ണമെന്റിലെ വരവറിയിച്ചു. വര്‍ക്കിംഗ് ചെയര്‍മാന്‍ പി എം താജുദ്ദീന്‍, വൈസ് ചെയര്‍മാന്‍ പി പി സാലിഹ് ബറാമി, മിസ്ബാഹ് ഡി, എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു. ജനറല്‍ കണ്‍വീനര്‍ കെ എം അക്താബ്, പി വി തൗഫീഖ്, കെ വി റമീസ് അഹമ്മദ്, ഷെഫീഖ് അഹമ്മദ്, മജ്സും അലി, എസ് വി സഫര്‍, കെ വി ജാബിര്‍, സാജിദ് തോപ്പില്‍, അബ്ദുല്‍ ജബ്ബാര്‍, സി എ റസാക്ക്, മൂസ കൊശാനി, പി കെ റിയാസ്, ഡി മിസ്ബാഹ് എന്നിവര്‍ നേതൃത്വം നല്‍കി.
വെള്ളിയാഴ്ച സെമി ഫൈനലിസ്റ്റുകളെ തിരുമാനിക്കുന്ന അവസാന ലീഗ് റൗണ്ട് മത്സരങ്ങള്‍ നടക്കും. ഞായറാഴ്ച വൈകുന്നേരം ചെറുവണ്ണൂര്‍ അഡ്രസ്സ് ഗ്രൗണ്ടില്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കും.
ഏലിസ്റ്റോ 12-ാ മത് ടെഫ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് മത്സരങ്ങള്‍ ആരംഭിച്ചു
