ദുബായ്: പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പര്‍ ചോര്‍ച്ചയും മൂലം ആശങ്കയിലായ വിദ്യാര്‍ത്ഥികള്‍ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ജനാധിപത്യപരമായ പ്രതിഷേധത്തെ സംഘപരിവാര്‍ സര്‍ക്കാര്‍ ക്രൂരമായി നേരിട്ടതിലും രാഹുല്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ ശാരീരികമായി കൈയേറ്റം ചെയ്യുകയും സമാധാനപരമായി നടന്ന പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് നടപടിയിലും യു.ഡി.എഫ് യു.എ.ഇ ശക്തമായ പ്രതിഷേധിക്കുന്നതായി കണ്‍വീനര്‍ പുന്നക്കന്‍ മുഹമ്മദലി.
വിദ്യാര്‍ത്ഥികളുടെ ഭാവിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സുതാര്യമായ അന്വേഷണം നടത്തി നീതി ഉറപ്പാക്കണമെന്നും ജനാധിപത്യപരമായ പ്രതിഷേധങ്ങളുടെ അവകാശം സംരക്ഷിക്കണമെന്നും അതിനായി ജനാധിപത്യ വിശ്വാസികള്‍ രംഗത്ത് ഇറങ്ങണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ആവശ്യപ്പെട്ടു.
