വാര്‍ത്തയില്‍ നിന്ന് വിദ്യാര്‍ത്ഥിക്ക് ലഭിച്ച പ്രചോദനം; സ്‌കൂളിന് ഫസ്റ്റ് എയ്ഡ് കിറ്റ് ലഭ്യമായി

വാര്‍ത്തയില്‍ നിന്ന് വിദ്യാര്‍ത്ഥിക്ക് ലഭിച്ച പ്രചോദനം; സ്‌കൂളിന് ഫസ്റ്റ് എയ്ഡ് കിറ്റ് ലഭ്യമായി

കോഴിക്കോട് :വാര്‍ത്തകള്‍ ചിലപ്പോള്‍ വ്യത്യസ്തമായ വഴികളില്‍ സഞ്ചരിക്കും. നന്മണ്ട സരസ്വതി വിദ്യാ മന്ദിര്‍ സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥി ദേവറാമിന്റെ അനുഭവം അങ്ങനെയാണ്.
കഴിഞ്ഞ ദിവസം ദേവറാം മുഖ്യമന്ത്രി വി ഡി സതീസ്‌ന്റെ ഒരു ചിത്രം വരച്ചയച്ചു അഭിനന്ദനം നേടിയതേയുള്ളൂ. കഴിഞ്ഞ മാസം ബേബിമെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ലൈഫ് ലൈനര്‍ വാര്‍ഷികത്തിന്റെ വാര്‍ത്ത കുട്ടിയുടെ ശ്രദ്ധയില്‍ പെടുകയും സ്‌കൂളുകളില്‍ ലൈഫ് ലൈനര്‍ പരിശീലനം നടപ്പിലാക്കുമെന്ന വാര്‍ത്തയും ശ്രദ്ധിച്ച ദേവറാം അച്ഛനോട് സംസാരിച്ചു ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ വാട്‌സാപ് നമ്പറില്‍ ബന്ധപ്പെട്ടു.
തുടര്‍ന്ന് സ്‌കൂളില്‍ ഫസ്റ്റ് എയ്ഡ് കിറ്റ് സ്ഥാപിക്കാനുള്ള സാധ്യതയ്ക്ക് വഴി തുറന്നു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മൂന്നു ഫസ്റ്റ് എയ്ഡ് കിറ്റുകള്‍ വിതരണം ചെയ്തു. ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ കെ ജിഷിയില്‍ നിന്ന് ഭാരതീയ വിദ്യാഭവന്‍ അധ്യക്ഷന്‍ പി ഗോപാലന്‍കുട്ടി മാസ്റ്റര്‍ ഫസ്റ്റ് എയ്ഡ് കിറ്റ് ഏറ്റുവാങ്ങി.പി ടി എ പ്രസിഡണ്ട് ബാലന്‍ കലിയങ്ങലം അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പല്‍ എ ശിവരാമന്‍, മാതൃസമിതി പ്രസിഡണ്ട് കെ ബിന്‍സ എന്നിവര്‍ പങ്കെടുത്തു.

 

 

വാര്‍ത്തയില്‍ നിന്ന് വിദ്യാര്‍ത്ഥിക്ക് ലഭിച്ച പ്രചോദനം;
സ്‌കൂളിന് ഫസ്റ്റ് എയ്ഡ് കിറ്റ് ലഭ്യമായി

 

Share

Leave a Reply

Your email address will not be published. Required fields are marked *