പാലക്കാട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; ഷാഫി പറമ്പില്‍ അറസ്റ്റില്‍

പാലക്കാട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; ഷാഫി പറമ്പില്‍ അറസ്റ്റില്‍

പാലക്കാട്: പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിലിനെ പോലിസ് അറസ്റ്റ് ചെയ്തുനീക്കി. പാലക്കാട് മുനിസിപ്പില്‍ സ്റ്റാന്‍ഡില്‍ നിന്ന് സിവില്‍ സ്റ്റേഷനിലേക്കായിരുന്നു മാര്‍ച്ച്. സംഘര്‍ഷത്തിനു പിന്നാലെ ഷാഫി പറമ്പില്‍ എം.എല്‍.എയെയും കൂടെയുള്ളവരെയും അറസ്റ്റ് ചെയ്തു നീക്കിയതിന് പിന്നാലെ പ്രവര്‍ത്തകരെ പോലിസ് വിരട്ടിയോടിച്ചു.

കറുത്ത വസ്ത്രങ്ങള്‍ ധരിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടുതലും മാര്‍ച്ചിനെത്തിയത്. പ്രവര്‍ത്തകര്‍ക്കുമേല്‍ നിരവധി തവണ പോലിസ് ജലപീരങ്കി പ്രയോഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *