പീപ്പിള്‍സ് റിവ്യൂ സാഹിത്യ ക്യാമ്പ് സെപ്തംബര്‍ 27ന്

പീപ്പിള്‍സ് റിവ്യൂ സാഹിത്യ ക്യാമ്പ് സെപ്തംബര്‍ 27ന്

കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് സംഘടിപ്പിക്കുന്ന സാഹിത്യ ക്യാമ്പ് സെപ്തംബര്‍ 27ന് കോഴിക്കോട് നടക്കുമെന്ന് മുഖ്യ ഉപദേഷ്ടാവും, പ്രശസ്ത കവിയുമായ പി.പി.ശ്രീധരനുണ്ണിയും, പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാറും അറിയിച്ചു. സാഹിത്യ നഗരമായ കോഴിക്കോടിന്റെ ഉന്നതിക്കായി നടത്തുന്ന രണ്ടാമത്തെ ക്യാമ്പാണിത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 27ന് ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. നവാഗതരായ എഴുത്തുകാരടക്കം നല്ല പങ്കാളിത്തത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കാന്‍ കഴിഞ്ഞത്. ക്യാമ്പിനോടനുബന്ധിച്ച് ചെറുകഥ, കവിത മല്‍സരങ്ങളും സംഘടിപ്പിച്ചിരുന്നു. മല്‍സരത്തിലേക്ക് സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നും സൃഷ്ടികള്‍ ലഭിച്ചിരുന്നു. വിജയികള്‍ക്ക് സാഹിത്യ ക്യാമ്പില്‍വെച്ച് പീപ്പിള്‍സ് റിവ്യൂ സാഹിത്യ പുരസ്‌കാരവും സമ്മാനിച്ചിരുന്നു. ഇപ്രാവശ്യവും ചെറുകഥ, കവിത മല്‍സരങ്ങള്‍ നടത്തും. വിജയികള്‍ക്ക് സാഹിത്യ ക്യാമ്പില്‍ വെച്ച് പീപ്പിള്‍സ് റിവ്യൂ സാഹിത്യ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ചെറുകഥ, കവിത മല്‍സരത്തിലേക്കുള്ള രചനകള്‍ ജൂലൈ 31നകം എഡിറ്റര്‍ പീപ്പിള്‍സ് റിവ്യൂ ശ്രീനാരായണ മന്ദിരം, കണ്ണൂര്‍ റോഡ്, പി.ഒ വെസ്റ്റ് നടക്കാവ്, കോഴിക്കോട്, 673011 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. സാഹിത്യ ക്യാമ്പില്‍വെച്ച് എഴുത്തിന്റെ മേഖലയില്‍ അമ്പത് വര്‍ഷം പിന്നിട്ട സാഹിത്യകാരന്മാരെ ആദരിക്കും. സാഹിത്യ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ സെപ്തംബര്‍ 15നകം പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ക്യാമ്പിന്റെ ഭാഗമായി സാഹിത്യ നഗരത്തിന്റെ സാംസ്‌കാരിക സാധ്യതകള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. വിശദ വിവരങ്ങള്‍ക്ക് 0495 2769086, 9037319971 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

 

 

പീപ്പിള്‍സ് റിവ്യൂ സാഹിത്യ ക്യാമ്പ് സെപ്തംബര്‍ 27ന്

Share

Leave a Reply

Your email address will not be published. Required fields are marked *