കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍ മെഡ്ട്രോണിക് ഇന്ത്യയുമായി സഹകരിച്ച് പ്രത്യേക അഡ്വാന്‍സ്ഡ് ഹൈപ്പര്‍ടെന്‍ഷന്‍ മാനേജ്മെന്റ് സെന്റര്‍ സ്ഥാപിക്കുന്നു.
ആരോഗ്യ സംരക്ഷണ രംഗത്തെ സാങ്കേതികവിദ്യയിലെ ഏറ്റവും മികച്ച മെഡ്ട്രോണിക് കമ്പനി കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററുമായി സഹകരിച്ച് നിയന്ത്രിക്കാന്‍ സാധിക്കാത്ത വിധം ഉയര്‍ന്ന ബ്ലഡ് പ്ലഷര്‍ ഉള്ള രോഗികള്‍ക്ക് വേണ്ടിയുള്ള ഏറ്റവും പുതിയ ചികിത്സാ സംവിധാനമായ റീനല്‍ ഡെനെര്‍വേഷന്‍ തെറാപ്പിക്ക് വേണ്ടി പ്രത്യേക അഡ്വാന്‍സ്ഡ് ഹൈപ്പര്‍ടെന്‍ഷന്‍ മാനേജ്മെന്റ് സെന്റര്‍ സ്ഥാപിക്കുന്നു.
അനിയന്ത്രിതമായി വര്‍ധിച്ച് വരുന്ന ബ്ലഡ് പ്ലഷര്‍ മൂലം ഉണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാനും തടയുന്നതിനും വേണ്ട മുന്‍ കരുതലുകള്‍ എടുക്കുന്നതിന് രോഗികള്‍ക്ക് അവബോധം നല്‍കാനും ഈ സെന്ററിന്റെ പ്രവര്‍ത്തനം മൂലം സാധിക്കും .അനിയന്ത്രിതമായ ബ്ലഡ് പ്രഷര്‍ ഹൃദയ ചികിത്സാ രംഗത്തെ ഏറ്റവും വലിയ വെല്ലുവിളിയാണെന്നും അതിനെ പ്രതിരോധിക്കാന്‍ ഇന്നുള്ള ഏറ്റവും മികച്ച ചികിത്സാ രീതിയാണ് റീനല്‍ ഡെനെര്‍വേഷന്‍ തെറാപ്പി എന്നും മെട്രോമെഡ് കാര്‍ഡിയാക് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോക്ടര്‍ മുഹമ്മദ് മുസ്തഫ പറഞ്ഞു
മരുന്ന് കഴിച്ചിട്ടും നിയന്ത്രിക്കാന്‍ സാധിക്കാത്ത ബ്ലഡ് പ്രഷറിനെ നൂതന ചികിത്സയിലൂടെ വരുതിയില്‍ നിര്‍ത്തുക എന്നതാണ് ഹൈപ്പര്‍ ടെന്‍ഷന്‍ മാനേജ്മെന്റ് സെന്ററിന്റെ ലക്ഷ്യമെന്ന് മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍ കോഴിക്കോട് ലെ സീനിയര്‍ കാര്‍ഡിയോളജിസ്റ്റ്മാരായ ഡോക്ടര്‍ അരുണ്‍ ഗോപി പറഞ്ഞു
മെഡ്ട്രോണിക് ഇന്ത്യയുടെ സീനിയര്‍ ഡയറക്ടര്‍ അഭിഷേക് ഭാര്‍ഗവ, മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍ കോഴിക്കോട് സീനിയര്‍ കാര്‍ഡിയോളജിസ്റ്റ്മാരായ ഡോക്ടര്‍ അരുണ്‍ ഗോപി ,ഡോക്ടര്‍ ഗിരീഷ് പി വി, ഡോക്ടര്‍ ആരിഫ് മുഹമ്മദ്, എംഐസിസി ഫിനാന്‍സ് ഡയറക്ടര്‍ അബ്ദുല്‍ ജലീല്‍ പി പി എന്നിവരും സംബന്ധിച്ചു .
അഡ്വാന്‍സ്ഡ് ഹൈപ്പര്‍ടെന്‍ഷന്‍ മാനേജ്മെന്റ് സെന്ററുമായി
മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍
