കോഴിക്കോട് : എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന നേതാവും കോഴിക്കോട് ഡി സി സി ജനറല്‍ സെക്രട്ടറിയും ആക്റ്റീവ് കലാ സാംസ്‌കാരിക സംഘടനയുടെ പ്രസിഡണ്ടുമായിരുന്ന സി രവീന്ദ്രന്റെ സ്മരണാര്‍ത്ഥം ആക്റ്റീവ് കോഴിക്കോട് ഏര്‍പ്പെടുത്തിയ മികച്ച പൊതു പ്രവര്‍ത്തകനുള്ള സി രവീന്ദ്രന്‍ സ്മാരക അവാര്‍ഡിന് പ്രമുഖ സര്‍വീസ് സംഘടനാ നേതാവും മുന്‍ പി എസ് സി അംഗവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പറുമായിരുന്ന ആര്‍ എസ് പണിക്കര്‍ അര്‍ഹനായി. 10001 രൂപ ക്യാഷ് അവാര്‍ഡും, പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് 13 ന് കോഴിക്കോട് വെച്ച് നടക്കുന്ന അനുസ്മരണ യോഗത്തില്‍ വെച്ച് സമ്മാനിക്കുന്നതാണെന്ന് ആക്റ്റീവ് കോഴിക്കോട് ആക്ടിംഗ് പ്രസിഡണ്ട് എം കെ ബീരാന്‍, ജനറല്‍ സെക്രട്ടറി അഡ്വ ബോണി വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.
സി രവീന്ദ്രന്‍ സ്മാരക ആക്റ്റീവ് അവാര്‍ഡ് ആര്‍ എസ് പണിക്കര്‍ക്ക്
