മലബാര്‍ മെഡിക്കല്‍ കോളജില്‍ ഇഎന്‍ടി കോണ്‍ഫറന്‍സ്
കോഴിക്കോട്: ഓള്‍ ഇന്ത്യ ഓട്ടോ റൈനോലാരിങ്കോളജി അസോസിയേഷന്‍ (എ.ഒ.ഐ.) മലബാര്‍ ചാപ്റ്ററും എ.ഒ.ഐ. കോഴിക്കോട് ചാപ്റ്ററും ഉള്ളിയേരിയിലെ മലബാര്‍ മെഡിക്കല്‍ കോളേജുമായി ചേര്‍ന്ന് ‘മലബാര്‍ എം.എം.സി. വാര്‍ഷിക ഇ.എന്‍.ടി സമ്മേളനം (ഇ.എന്‍. ടി. കോണ്‍ 2026) സംഘടിപ്പിച്ചു.
കോഴിക്കോട് മെഡി.കോളജ് മുന്‍ ഇ.എന്‍.ടി വിഭാഗം മേധാവിയും, ഇഎന്‍ടി സര്‍ജനും പ്രെഫസറുമായ ഡോ. കെ. അശോക് കുമാര്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ ഓപ്പറേഷന്‍ ഡോ. സുധ അനില്‍ വിശിഷ്ടാതിഥിയായി.ഡോ. എം.പി. മനോജ്, ഡോ.സജിത് ബാബു ടി.പി, ഡോ. ജിജോ ജോസഫ്, ഡോ. സപ്ന എസ്. നമ്പ്യാര്‍, ഡോ. എം.പി. ശ്രീജയന്‍ എന്നിവര്‍ അക്കാദമിക് സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. സമ്മേളനത്തോടനുബന്ധിച്ച് നടന്ന വിവിധ മെമ്മോറിയല്‍ ഒറേഷന്‍സ് , ക്വിസ് മത്സരം ബേസിക് സര്‍ജിക്കല്‍ സ്‌കില്‍സ് പരിശീലനം എന്നിവ ശ്രദ്ധേയമായി.
മലബാര്‍ മെഡി.കോളജ് (പിജി)വിദ്യാര്‍ഥിനി ഡോ.ഫെമിന പിജി പ്രസന്റേഷനില്‍ സ്വര്‍ണം നേടി. എ.ഒ.ഐ മലബാര്‍ ചാപ്റ്ററിന്റെ പുതിയ പ്രസിഡന്റായി കോഴിക്കോട് അസന്റ് ഇ.എന്‍.ടി. ഹോസ്പിറ്റലിലെ ഡോ. ബിജിരാജിനെ തി രഞ്ഞെടുത്തു. എ.ഒ.ഐ മലബാര്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. അജു രവീന്ദ്രന്‍, എ.ഒ.ഐ. കോഴിക്കോട് ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. ശങ്കര്‍ മഹാദേവന്‍, സെക്രട്ടറി ഡോ. കെ.വി. വിനായക്, ഡോ. കെ. വിഷ്ണു എന്നിവര്‍ സംബന്ധിച്ചു. ഡോ. പി. മുരളീധരന്‍ നമ്പൂതിരി, ഡോ. ഭവ്യാ ഭരതന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
