സിയസ്‌കൊ വര്‍ണ്ണ പകിട്ട് സമ്മര്‍ ക്യാമ്പ് സമാപിച്ചു
കോഴിക്കോട്: കുറ്റിച്ചിറ സിയസ്‌കൊ ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തില്‍ അഞ്ചുദിവസം നീണ്ടുനിന്ന വര്‍ണ്ണപകിട്ട് വേനലവധി ക്യാമ്പിന് സമാപനമായി. സമാപന സമ്മേളനം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രവര്‍ത്തക സമിതി അംഗം ബിജോയ് ഫ്രാങ്കോ ഉദ്ഘാടനം ചെയ്തു. സിയസ് കൊ ജനറല്‍ സിക്രട്ടറി എം.വി.ഫസല്‍ റഹ്‌മാന്‍ അദ്ധ്യക്ഷത വഹിച്ചു. ആക്ടിംഗ് പ്രസിഡണ്ട് കെ. നൗഷാദലി മുഖ്യപ്രഭാഷണം നടത്തി. വിവിധ മല്‍സര വിജയികള്‍ക്ക് സിക്രട്ടറി സി.പി.എം സഈദ് അഹമ്മദ്, ലൈബ്രറി സിക്രട്ടറി എം ഹസ്സന്‍ കോയ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഹിന്ദി പരിഭാഷകയും ഗ്രന്ഥകാരിയുമായ സഫിയ്യ നരിമുക്കില്‍, നോവലിസ്റ്റ് സാബി തെക്കേപ്പുറം, കെ.പി.റൈഹാന ടീച്ചര്‍ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ സെഷനുകള്‍ കൈകാര്യംചെയ്തു. വായന, പുസ്തകാസ്വാദനം, മാപ്പിള പാട്ട്, അഭിനയം തുടങ്ങിയ വിഷയങ്ങളില്‍ പാട്ടുപാടിയും കഥപറഞ്ഞും ചിത്രംവരച്ചും വിശേഷങ്ങള്‍ കൈമാറിയും കുട്ടികളുമായി സംവദിച്ചു. ബാലവേദി മെന്റര്‍മാരായ ആയിഷ തന്‍ഹയും ആയിഷ അബ്ദുല്ലയും ക്രാഫ്റ്റ് വര്‍ക്കുകള്‍ക്കും വിനോദപരിപാടികള്‍ക്കും ലൈബ്രറി സന്ദര്‍ശനം ഫോട്ടോ ഷൂട്ട് എന്നീ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
പ്രോഗ്രാം കണ്‍വീനര്‍ പി.എന്‍.വലീദ്, കണ്‍വീനര്‍ ആദം കാതിരിയകത്ത്, കെ.എം. സാദിക്കലി സംസാരിച്ചു. ലൈബ്രറി ചെയര്‍മാന്‍ എസ്. എ. ഖുദ്‌സി സ്വാഗതവുംടീം മാനേജര്‍ ലൈബ്രേറിയന്‍ മാജിദ പര്‍വീന്‍ നന്ദിയുംപറഞ്ഞു.
