10 ദിവസത്തിനുള്ളില്‍ ധവള പത്രം ഇറക്കും, ഡോ.കെ എം ചന്ദ്രശേഖര്‍ അധ്യക്ഷനായി സമിതിയെ വച്ചു

10 ദിവസത്തിനുള്ളില്‍ ധവള പത്രം ഇറക്കും, ഡോ.കെ എം ചന്ദ്രശേഖര്‍ അധ്യക്ഷനായി സമിതിയെ വച്ചു

10 ദിവസത്തിനുള്ളില്‍ ധവള പത്രം ഇറക്കും, ഡോ.കെ എം ചന്ദ്രശേഖര്‍ അധ്യക്ഷനായി സമിതിയെ വച്ചു

 

തിരുവനന്തപുരം: വി.ഡി സതീശന്‍ സര്‍ക്കാര്‍ 10 ദിവസത്തിനുള്ളില്‍ ധവള പത്രം ഇറക്കും. സാമ്പത്തിക സ്ഥിതി പൊതുജനങ്ങളെ അറിയിക്കാനാണ് ധവളപത്രമിറക്കുന്നത്. ഡോ.കെ എം ചന്ദ്ര ശേഖര്‍ അധ്യക്ഷനായി സമിതിയെ വച്ചു. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആദ്യ യോഗം ചേരും ഖജനാവില്‍ പൂച്ച പെറ്റ് കിടക്കുകയാണെന്ന് വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ആരോപിച്ചിരുന്നു. ആദ്യ മന്ത്രിസഭാ യോഗത്തിനു ശേഷം ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ധവളപത്രം ഇറക്കുന്ന കാര്യം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

ഇന്ദിരാ ഗ്യാരണ്ടിയും സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസില്‍ യാത്രാസൌജന്യവും പ്രഖ്യാപിച്ചിട്ടുണ്ട്. ആശവര്‍ക്കര്‍മാര്‍ക്ക് താല്‍കാലിക ആശ്വാസമായി 3000 രൂപ കൂട്ടി നല്‍കും. സാമ്പത്തിക സ്ഥിതിയും ബാധ്യതയും അറിയാന്‍ സാവകാശം എടുത്ത് ബാക്കി പിന്നാലെ പ്രഖ്യാപിക്കും. വിരമിക്കല്‍ ആനുകൂല്യത്തിനു വേണ്ട പണച്ചെലവ് കണക്കാക്കാന്‍ വിദഗ്ധ സമിതി. ഒപ്പം അങ്കണവാടി ടീച്ചര്‍മാര്‍ക്കും സഹായികള്‍ക്കും പ്രിപ്രൈമറി അധ്യാപകര്‍ക്കും എല്ലാം ചെറിയ ആശ്വാസം. ഖജനാവിന്റെ പൊതുസ്ഥിതി വിദഗ്ധ സമിതി പഠിക്കും ഇതിനു ശേഷം 10 ദിവസത്തിനുള്ളില്‍ ധവളപത്രം ഇറക്കാനാണ് നീക്കം.

വാഗ്ദാനങ്ങളില്‍ നിന്നൊന്നും പുറകോട്ടില്ലെന്നാണ് ആദ്യ വാര്‍ത്താസമ്മേളനത്തിന്റെ ഉറപ്പ്. കീഴ് വഴക്കങ്ങള്‍ ഏറെ മാറേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *