ഇൻടാക് അന്താരാഷ്ട്ര മ്യൂസിയം ദിനം ആചരിച്ചു.

ഇൻടാക് അന്താരാഷ്ട്ര മ്യൂസിയം ദിനം ആചരിച്ചു.

കോഴിക്കോട് : ദൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പൈതൃക സംഘടനയായ ഇൻടാക് ( ഇന്ത്യൻ നാഷണൽ ട്രസ്റ്റ് ഫോർ ആർട്ട് & കൾച്ചറൽ ഹെറിറ്റേജ്) കോഴിക്കോട് ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര മ്യൂസിയം ദിനാചരണത്തിൻ്റെ ഭാഗമായി ഇൻടാക് അംഗങ്ങൾ കുറ്റിച്ചിറയിലെ നൂറ് വർഷം പഴക്കമുള്ള കറാനിവീടും പൈതൃക മ്യൂസിയവും സന്ദർശിച്ചു തുടർന്ന് നടന്ന യോഗത്തിൽ പത്മശ്രീ കെ.കെ. മുഹമ്മദ് മ്യൂസിയം ഉടമസ്ഥനായ അബ്ദുൾ ജബ്ബാറിനെ ആദരിച്ചു. ഈ വർഷത്തെ സന്ദേശമായ മ്യൂസിയം യുനൈറ്റിംഗ് എ ഡിവൈഡഡ് വേൾഡ് എന്നതിൻ്റെ പ്രസക്തിയെ പറ്റി പത്മശ്രീ കെ.കെ മുഹമ്മദ് സാംസാരിച്ചു. കാലിക്കറ്റ് ചാപ്റ്റർ കൺവീനർ പ്രകാശ് മഞ്ഞപ്ര അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ടി.ദേവകുമാർ, കെ. മോഹൻ, പി.ഐ. അജയൻ, കേണൽ ജയിംസ് ഹണ്ട് , അനില മാനുവൽ, ഷിജിത്ത് രവിന്ദ്രൻ , ആർക്കിടെക്റ്റ് പ്രഭാകരൻ, അബ്ദുൾ ജബ്ബാർ എന്നിവർ പ്രസംഗിച്ചു. ഫോട്ടോ അടിക്കുറിപ്പ് :അന്താരാഷ്ട്ര മ്യൂസിയം ദിനത്തിൽ ഇൻടാക് സംഘടിപ്പിച്ച ചടങ്ങിൽ കറാനിവീട് മ്യൂസിയം ഉടമ അബ്‌ദുൾ ജബ്ബാറിനെ പത്മശ്രീ കെ.കെ മുഹമ്മദ് ഷാൾ അണിയിച്ച് ആദരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *