തിരഞ്ഞെടുപ്പു കമ്മീഷന്റെ ഉദാസീനത: ബി.ജെ.പി സ്ഥാനാര്‍ത്ഥിയ്ക്ക് ഊര്‍ജ്ജമാവുന്നു;എന്‍.കെ. അക്ബര്‍

തിരഞ്ഞെടുപ്പു കമ്മീഷന്റെ ഉദാസീനത: ബി.ജെ.പി സ്ഥാനാര്‍ത്ഥിയ്ക്ക് ഊര്‍ജ്ജമാവുന്നു;എന്‍.കെ. അക്ബര്‍

കോഴിക്കോട്: പച്ചവര്‍ഗ്ഗീയത പറയുന്ന ബി.ജെ.പി. ഗുരുവായൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി ബി.ഗോപാലകൃഷ്ണന്‍, വിഭജനത്തിന്റെ രാഷ്ടീയവുമായി ചട്ടലംഘനം നടത്തി മുന്നേറുന്നതിന് ഇലക്ഷന്‍ കമ്മീഷന്റെ നിസ്സംഗത സഹായകമാവുകയാണെന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി എന്‍.കെ. അക്ബര്‍ ആരോപിച്ചു.
നേരത്തെ നടത്തിയ കടുത്ത വര്‍ഗ്ഗീയ വിഭജന പ്രസ്താവനക്കെതിരെ,ഇടതുപക്ഷ ജനാധിപത്യമുന്നണി തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ സി.സുമേഷ് പരാതി നല്‍കിയിട്ടും ഇതുവരെ തിരഞ്ഞെടുപ്പു കമ്മീഷന്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് കൂടുതല്‍ കടുത്ത വര്‍ഗ്ഗീയ പരാമര്‍ശങ്ങളിലേക്കും പ്രവൃത്തിയിലേക്കും ബി.ജെ.പി. സ്ഥാനാര്‍ത്ഥി തിരിയുന്നതെന്ന്, ചാവക്കാട് ബി.ജെ.പി. സ്ഥാപിച്ച ബോര്‍ഡിനെ വ്യംഗ്യമായി സൂചിപ്പിച്ച് അക്ബര്‍ പറഞ്ഞു. മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമഭൂമികയായ ഗുരുവായൂരില്‍, അതിദയനീയ സ്ഥിതിയിലെത്തിയിരിക്കുന്ന ബി.ജെ.പി. സ്ഥാനാര്‍ത്ഥിയുടെ നിലനില്‍പ്പിനായുള്ള ജല്‍പനങ്ങള്‍ ഗുരുവായൂരിന്റെ മണ്ണില്‍ വിലപ്പോവില്ലെന്നും അക്ബര്‍ പറഞ്ഞു.

 

 

തിരഞ്ഞെടുപ്പു കമ്മീഷന്റെ ഉദാസീനത: ബി.ജെ.പി
സ്ഥാനാര്‍ത്ഥിയ്ക്ക് ഊര്‍ജ്ജമാവുന്നു;എന്‍.കെ. അക്ബര്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *