ഇ എന്‍ ടി വിദഗ്ധരുടെ മലബാര്‍ മേഖല സമ്മേളനം നടത്തി

ഇ എന്‍ ടി വിദഗ്ധരുടെ മലബാര്‍ മേഖല സമ്മേളനം നടത്തി

കോഴിക്കോട്: ഇ എന്‍ ടി വിദഗ്ധരുടെ അഖിലേന്ത്യാ സംഘടനയുടെ മലബാര്‍ മേഖല ഏകദിന സമ്മേളനം വയനാട് മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ നടന്നു
.നൂറിലേറെ ഡോക്ടര്‍മാര്‍ പങ്കെടുത്ത സമ്മേളനം കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഇ എന്‍ ടി വിഭാഗം മുന്‍ മേധാവി, പ്രൊഫസര്‍ ഡോ. കെ അശോക് കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്‍മറഞ്ഞുപോയ ആദ്യകാല സാരഥികളെയും ഗുരുനാഥന്മാരെയും എന്നും സ്മരിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. അവരുടെ കഠിനാധ്വാനത്തിന്റെയും അര്‍പ്പണ ബോധത്തിന്റെയും കൂടി ഫലമായാണ് മലബാറില്‍ ഇന്ന് ഇഎന്‍ടി വിഭാഗം തലയെടുപ്പോടെ നിലകൊള്ളുന്നതെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലബാര്‍ ശാഖ പ്രസിഡന്റ് ഡോ. അജു രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.പരേതരായ കോഴിക്കോട്ടെ ഡോക്ടര്‍ വിജയരാഘവന്റെയും കല്‍പ്പറ്റയില്‍ പതിറ്റാണ്ടുകളോളം സേവനമനുഷ്ഠിച്ച ഡോക്ടര്‍ ഭാര്‍ഗവന്റെയും സേവനങ്ങള്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു.
മാനന്തവാടിയിലെ ഡോ. രാജന്‍ സ്വാഗതം ആശംസിച്ചു. ഡോക്ടര്‍ ബിജിരാജ്, ഡോക്ടര്‍ അജു രവീന്ദ്രന്‍, ഡോക്ടര്‍ വിജയേന്ദ്ര, ഡോക്ടര്‍ പത്മനാഭന്‍ എന്നിവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ. വിനായക്, ഡോ.അരുണ്‍ അരവിന്ദ്‌ ആശംസ അര്‍പ്പിച്ചു. ഡോ.റിന്റു രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

 

 

 

ഇ എന്‍ ടി വിദഗ്ധരുടെ മലബാര്‍ മേഖല സമ്മേളനം നടത്തി

 

Share

Leave a Reply

Your email address will not be published. Required fields are marked *