ഈദുല്‍ ഫിത്വര്‍ ചേര്‍ത്ത് പിടിക്കലിന്റെ ആഘോഷം; ഡോ.ഹുസൈന്‍ മടവൂര്‍

ഈദുല്‍ ഫിത്വര്‍ ചേര്‍ത്ത് പിടിക്കലിന്റെ ആഘോഷം; ഡോ.ഹുസൈന്‍ മടവൂര്‍

കോഴിക്കോട്: ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം മുസ്ലിം സമൂഹം ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുകയാണ്. സഹനത്തിന്റെയും, ക്ഷമയുടെയും നോമ്പ് കാലം (റമളാന്‍ മാസം) നമ്മുടെ ജീവിതത്തെ മുഴുവനും നിയന്ത്രിക്കുവാനും, ചിട്ടപ്പെടുത്തുവാനുമുള്ള സമയമായിരുന്നു. അതിന്റെ പരിസമാപ്തിയായാണ് ഈദുല്‍ ഫിത്വര്‍ അഥവാ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ഈദുല്‍ ഫിത്വറിന്റെ സന്ദേശം സന്തോഷം പങ്കുവെക്കലും, മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹം പങ്കുവെക്കലുമാണ്. അതുകൊണ്ടാണ് മുതിര്‍ന്നവരും, കുട്ടികളും, സ്ത്രീകളും ഈദ് ഗാഹുകളിലും, പളളികളിലും പങ്കെടുത്ത് പ്രാര്‍ത്ഥനയോടെ സ്‌നേഹം പങ്കിടുന്നത്.

നമ്മുടെ സമൂഹം വിവിധ മത വിശ്വാസവും, സംസ്‌കാരവും ഇഴചേര്‍ന്നതാണ്. ഈ വ്യത്യസ്ത സമൂഹങ്ങളിലുള്ളവര്‍ പരസ്പരം സ്‌നേഹം പങ്ക് വെക്കുന്നത് ആഘോഷ വേളകളിലാണ്.
അതിന് മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹം, ഇഷ്ടം, ബഹുമാനം, സഹകരണം എന്നിവ പങ്കുവെക്കാന്‍ ഈദുല്‍ഫിത്വറില്‍ സാധിക്കട്ടെ. അതുപോലെ തന്നെ പെരുന്നാള്‍ സുദിനത്തില്‍ നാം ഫിത്വര്‍ സക്കാത്ത് നല്‍കുന്നു. പട്ടിണിയില്ലാത്ത, വിശപ്പില്ലാത്ത ഒരാഘോഷം എന്നതിന്റെ പ്രതീകാത്മകമാണ് ഈദുല്‍ ഫിത്വര്‍. നമ്മളൊക്കെ പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ നമ്മുടെ ചുറ്റുവട്ടത്ത് ആരും തന്നെ പട്ടിണി കിടക്കരുത് എന്ന മാനവിക സന്ദേശമാണ് ഫിത്വര്‍ സക്കാത്തിലൂടെ നല്‍കുന്നത്.

നമ്മുടെ കുടുംബങ്ങളെ, അയല്‍വാസികളെ, പ്രായമുള്ളവരെ, രോഗികളെ പെരുന്നാള്‍ ദിനത്തില്‍ സന്ദര്‍ശിക്കുക, കുടുംബത്തോടൊപ്പം അനുവദിക്കപ്പെട്ട വിനോദങ്ങളില്‍ മുഴുകുക, ആസ്വാദ്യകരമായ അനുഭവങ്ങള്‍ പങ്കുവെക്കുക എന്നതും ഏറെ നല്ലതാണ്. എല്ലാവര്‍ക്കും ഈദുല്‍ ഫിത്വര്‍ ആശംസകള്‍ നേരുന്നു.

 

 

 

ഈദുല്‍ ഫിത്വര്‍ ചേര്‍ത്ത് പിടിക്കലിന്റെ ആഘോഷം;
ഡോ.ഹുസൈന്‍ മടവൂര്‍

Share

Leave a Reply

Your email address will not be published. Required fields are marked *