പാചക വാതകം; ആശങ്കപ്പെടേണ്ടെന്ന് എണ്ണ കമ്പനികള്‍

പാചക വാതകം; ആശങ്കപ്പെടേണ്ടെന്ന് എണ്ണ കമ്പനികള്‍

രാജ്യത്ത് എല്‍പിജി സിലിണ്ടറുകള്‍ക്ക് ആശങ്കപ്പെടേണ്ടെന്ന് എണ്ണക്കമ്പനികള്‍. ഇറാന്‍ യുഎസ് സംഘര്‍ഷം രൂക്ഷമായതോടെ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം ഏതാണ്ട് നിലച്ചതാണ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നത്. ഇന്ത്യയിലേക്കുള്ള പാചക വാതകത്തിന്റെ നല്ലൊരു ശതമാനം ഇവിടെകൂടിയാണ്് വരുന്നത്. ഗതാഗതം നിലച്ച ഹോര്‍മുസ് കടലിടുക്ക് ഒഴിവാക്കി ബദല്‍ സംവിധാനത്തിലൂടെ എല്‍പിജി, എല്‍എന്‍ജി എന്നിവ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം തുടങ്ങി. കൂടാതെ രാജ്യത്തെ പെട്രോളിയം കമ്പനികളോട് 10 ശതമാനം ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

യു എസ് വിപണിയില്‍ നിന്ന് 10 ലക്ഷം ടണ്‍ എല്‍പിജി അടിയന്തിരമായി വാങ്ങാനുള്ള നടപടിയും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

വ്യവസായ ആവശ്യങ്ങള്‍ക്കായുള്ള സിലിണ്ടറുകള്‍ ഉപയോഗിക്കുന്ന, മുന്‍ഗണനാക്രമത്തില്‍ പരിഗണിക്കേണ്ട ആശുപത്രികള്‍ പോലെയുള്ള സ്ഥാപനങ്ങളെ നിയന്ത്രണങ്ങള്‍ ബാധിക്കില്ലെന്നും മന്ത്രി ജി.ആര്‍.അനില്‍ വിളിച്ചുചേര്‍ത്ത എണ്ണക്കമ്പനി പ്രതിനിധികളുടെ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

 

പാചക വാതകം; ആശങ്കപ്പെടേണ്ടെന്ന് എണ്ണ കമ്പനികള്‍

Share

Leave a Reply

Your email address will not be published. Required fields are marked *