വനിതാ ദിനം: സാവിത്രി ശ്രീധരനെ ആദരിച്ചു
കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മലാപ്പറമ്പ് ദേശോദ്ധാരിണി വായനശാലയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന നാടക ചലച്ചിത്ര നടിയായ സാവിത്രി ശ്രീധരനെ എഴുത്തുകാരിയും വായനശാല വനിതാവിഭാഗം ചെയര്‍പേഴ്‌സണുമായ അജിത മാധവ്, ജോയന്റ് സെക്രട്ടറി പ്രസന്ന ദാമോദരന്‍, തങ്കമ്മ ജോസ്, അഡ്വക്കേറ്റ് എം.കെ അയ്യപ്പന്‍, കെ മാധവന്‍ എന്നിവര്‍ സന്ദര്‍ശിക്കുകയും ആദരവ് നല്‍കുകയും ചെയ്തു.
നാല്പതു വര്‍ഷത്തിലേറെക്കാലം നാടക രംഗത്ത് തിളങ്ങി നിന്ന സാവിത്രി ശ്രീധരന്‍ കടവ് എന്ന സിനിമയിലൂടെയാണ് ആദ്യമായി വെള്ളിത്തിരയിലെത്തിയത്. ചെറിയ ഇടവേളയ്ക്ക് ശേഷം അഭിനയിച്ച സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരമടക്കം നിരവധി നാടക, സിനിമ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
