ധീവര സമുദായത്തെ പട്ടിക ജാതിയില്‍ ഉള്‍പ്പെടുത്തുക

ധീവര സമുദായത്തെ പട്ടിക ജാതിയില്‍ ഉള്‍പ്പെടുത്തുക

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ മുന്നിലുള്ള മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശയുടെയും സംസ്ഥാന സര്‍ക്കാരിന്റെ മുന്നിലുള്ള നരവംശശാസ്ത്ര വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ ധീവര സമുദായത്തെ പട്ടിക ജാതിയിലോ പട്ടിക വര്‍ഗത്തിലോ ഉള്‍പ്പെടുത്താനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് അഖില കേരള ധീവരസഭ താലുക്ക് സുവര്‍ണ ജൂബിലി സംഗമം ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളികളോടും ധീവര സമുദായത്തോടും സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധം രേഖപ്പെടുത്തി. ഒഇസി വിദ്യാര്‍ത്ഥികളുടെ സ്‌റ്റൈപന്റ്, ലംപ്‌സം ഗ്രാന്റ് കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു. സുവര്‍ണ ജൂബിലി സമ്മേളനവും ജനപ്രതിനിധികളെ ആദരിക്കലും ധീവരസഭ മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. യുഎസ് ബാലന്‍ ഉദ്ഘാടനം ചെയ്തു. മടപ്പള്ളി അറക്കല്‍ ക്ഷേത്രം ഹാളില്‍ നടന്ന ചടങ്ങില്‍ താലൂക്ക് പ്രസിഡന്റ് യു. ജയരാജന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ പിവി ജനാര്‍ദ്ദനന്‍ മുഖ്യപ്രഭാഷണം നടത്തി. അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ലീല, വടകര ബ്ലോക്ക് പഞ്ചായത്ത് അംഗം ജലജ വിനോദ്, ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് അംഗം കെസി പ്രവീഷ്, ചോറോട് ഗ്രാമ പഞ്ചായത്ത് അംഗം പ്രിയങ്ക സിപി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വിദ്യാഭ്യാസ അവാര്‍ഡ് ദാനം നടത്തി. പൊന്നന്‍ കുമാരന്‍ വെളിച്ചപ്പാടന്‍, മാനവശേഷി വികസന സമിതി സംസ്ഥാന ചെയര്‍മാന്‍ സുനില്‍ മടപ്പള്ളി, അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ലീല, ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജലജ വിനോദ്, കെസി പ്രവീഷ്, പ്രിയങ്ക സിപി, സെക്രട്ടറി യു. രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *