ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉടുമ്പന്‍ചോലയില്‍ മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എം.എം.മണിയെ മാറ്റി പകരം കെ.കെ.ജയചന്ദ്രന് സീറ്റ് നല്കാന് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം. ഉടുമ്പന്‍ചോലയില്‍ മണിയുടെ പേരാണ്, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തിനു നല്കിയ പട്ടികയിലുണ്ടായിരുന്നത്. എന്നാല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് പട്ടിക തിരുത്തുകയായിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിക്കും
മണിക്ക് ജനങ്ങള്‍ക്കിടയിലെ സ്വീകാര്യത വോട്ടായി മാറുമെന്ന പ്രതീക്ഷയിലായിരുന്നു ജില്ലാ നേതൃത്വം. തദ്ദേശതിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഉടുമ്പന്‍ചോലയിലടക്കം സിപിഎമ്മിന് നേരിട്ടിരുന്നു.ഇത് തിരുത്താന്‍ മണിയുടെ സ്വീകാര്യതകൊണ്ടാകും എന്ന വിലയിരുത്തലും ജില്ലാ നേതൃത്വത്തിന് ഉണ്ടായിരുന്നു.
ഉടുമ്പന്‍ചോലയില്‍ എം.എം.മണിയെ മാറ്റി പകരം കെ.കെ.ജയചന്ദ്രന്
