കൊച്ചി: ചെറിയ ഇടവേളയ്ക്ക് ശേഷം സ്വര്‍ണ വില വീണ്ടും കുതിപ്പില്‍. ഇന്ന് 400 രൂപയാണ് വര്‍ദ്ധന. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 14,810 രൂപയിലെത്തി. പവന്‍ വില 400 രൂപ കയറി 1,18,480 രൂപയുമായി.
കഴിഞ്ഞ ഇറാന്‍ യുഎസ് മൂന്നാം ഘട്ട സമാധാന ചര്‍ച്ചകള്‍ സമവായത്തില്‍ എത്താത്തതും ഡോളര്‍ സൂചിക ഇടിഞ്ഞതുമാണ് വില വര്‍ധിക്കാനുള്ള പ്രധാന കാരണം. പ്രധാന കറന്‍സികള്‍ക്കെതിരെ അമേരിക്കന്‍ ഡോളര്‍ സൂചിക താഴ്ന്നതും സ്വര്‍ണ വില കൂടാന്‍ കാരണമായി. ഡോളറിന്റെ വിനിമയ നിരക്ക് കുറയുന്നത് മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നത് എളുപ്പമാക്കും. ഇത് ഡിമാന്‍ഡും കൂട്ടും.
ഫെബ്രുവരിയിലെ ആദ്യ ആഴ്ചയില്‍ 1,17,760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ബുധനാഴ്ച രേഖപ്പെടുത്തിയ 1,18,720 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം.
സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്
