താരിഖ് റഹ്‌മാന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

താരിഖ് റഹ്‌മാന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ധാക്ക: ബംഗ്ലദേശ് നാഷനലിസ്റ്റ് പാര്‍ട്ടി ചെയര്‍മാന്‍ താരിഖ് റഹ്‌മാന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. റഹ്‌മാനെ കൂടാതെ 25 മന്ത്രിമാരും 24 സഹമന്ത്രിമാരും മന്ത്രിസഭയിലുണ്ട്. മന്ത്രിസഭയില്‍ ആകെ 50 അംഗങ്ങളാണുള്ളത്. മന്ത്രിമാരില്‍ 17 പേര്‍ ആദ്യമായിട്ടാണ് മന്ത്രിമാരാകുന്നത്. മന്ത്രി സഭയില്‍ യുവാക്കള്‍ക്കും പ്രാതിനിധ്യമുണ്ട്.സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല പങ്കെടുത്തു. ഇന്ന് രാവിലെയാണ് ഓം ബിര്‍ല ധാക്കയിലെത്തിയത്. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും ഒപ്പമുണ്ടായിരുന്നു.

ബംഗ്ലദേശ് പാര്‍ലമെന്റിലെ 297 സീറ്റുകളില്‍ 209 സീറ്റുകള്‍ നേടിയാണ് ബിഎന്‍പി അധികാരം നേടിയത്. ഫെബ്രുവരി 12നാണ് ബംഗ്ലദേശില്‍ പൊതുതിരഞ്ഞെടുപ്പ് നടന്നത്. പൊതുതിരഞ്ഞെടുപ്പിനു പിന്നാലെ ഇടക്കാല സര്‍ക്കാരിന് നേതൃത്വം നല്‍കിയ മുഹമ്മദ് യൂനുസ് തിങ്കളാഴ്ച രാജിവച്ചിരുന്നു.

 

 

താരിഖ് റഹ്‌മാന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

 

Share

Leave a Reply

Your email address will not be published. Required fields are marked *