എഴുത്തുകാരെ പരിചയപ്പെടാം

എഴുത്തുകാരെ പരിചയപ്പെടാം

ഉസ്മാന്‍ ഒഞ്ചിയം ഒരിയാന

വടകര ഒഞ്ചിയം മമ്മുവിന്റെയും പാത്തുമ്മയുടെയും മകനായി ജനിച്ചു. വിദ്യാഭ്യാസത്തിന് ശേഷം ദീര്‍ഘകാലം പ്രവാസിയായി ബഹ്‌റൈനില്‍ ജോലി ചെയ്തു. പ്രവാസജീവിതകാലത്ത് തന്നെ എഴുത്തില്‍ സജീവമായി. പ്രവാസലോകത്തിന്റെ നോവും കണ്ണീരും ഒപ്പി യെടുത്ത നിരവധി കഥകള്‍ ഇതിനകം എഴുതി.

ചന്ദ്രിക, ജനയുഗം, പീപ്പിള്‍സ് റിവ്യൂ, പ്രവാസി റിവ്യൂ തുടങ്ങിയ ആനുകാലികങ്ങളില്‍ ചെറുകഥകള്‍, കവിതകള്‍, ലേഖനങ്ങള്‍ എന്നിവ പ്രസിദ്ധീകരിച്ചുവരുന്നുണ്ട്. ‘കാക്കപ്പട
‘, ‘എന്റെ വീട് പൊള്ള യാണ്’, എസ്.കെ.ആശുപത്രിയിലാണ് എന്നിവയാണ് കഥാസമാഹാരങ്ങള്‍.

അക്ഷരം പുരസ്‌കാരം ,ഉറൂബ് പുരസ്‌കാരം, കേശവ ദേവ് അവാര്‍ഡ്, പീപ്പിള്‍സ് റിവ്യൂ സാഹിത്യ അവാര്‍ഡ്, നൂറ് കവിതകളില്‍ നിന്നും ഒന്നാമതായി തെരഞ്ഞെടുത്ത ‘പ്രവാസി ‘എന്ന കവിതക്ക് പുരസ്‌കാരം ലഭിച്ചു.

ഭാര്യ: ജമീല, മക്കള്‍: നസീബ്, നവാസ്, നവാര്‍, നംഷിദ്, മരുമ ക്കള്‍: നസീറ, ഷഫീല, ആബിദ, വിലാസം: ഒരിയാന, ഒഞ്ചിയം പി ഒ. ചോമ്പാല, വടകര, കോഴിക്കോട് ഫോണ്‍: 9061845303.

 

 

എഴുത്തുകാരെ പരിചയപ്പെടാം

Share

Leave a Reply

Your email address will not be published. Required fields are marked *