എഴുത്തുകാരെ പരിചയപ്പെടാം

എഴുത്തുകാരെ പരിചയപ്പെടാം

ഗിരീഷ് ആമ്പ്ര

ഫോക്ലോറിസ്റ്റ് കലാഗവേഷകന്‍, കവി, ഗാനരചയിതാവ്, പിന്നണിഗായകന്‍, പ്രഭാഷകന്‍, ആക്ടിവിസ്റ്റ്.

മുപ്പത്തഞ്ച് വര്‍ഷത്തിലേറെയായി ഫോക്ലോര്‍ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നു.

കേരള ഫോക്‌ലോര്‍ അക്കാദമി ആദരവ് ജേതാവും പരമ്പരാഗത നാട്ടിപ്പാട്ട് കലാകാരിയുമായ കോഴിക്കോട് -എടക്കര കുന്നുമ്മല്‍ക്കണ്ടിയില്‍ അരിയായിയുടെയും കുന്ദമംഗലം – ആമ്പ്രമ്മല്‍ തനിയായിയുടെയും പൗത്രനാണ്.

നാടന്‍പാട്ട്- നാടോടികലാ മേഖലയിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 2012 ല്‍ കേരള ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ്, അംബേദ്കര്‍ പുരസ്‌കാരം, കാഞ്ഞൂര്‍ നാട്ട്പൊലിറ്റയുടെ മൂന്നാമത് ‘നാട്ടുകല ‘ പുരസ്‌കാരം,’ അറബുട്ടാളു- തുടി അവതരണം’ ബെസ്റ്റ് ഇന്ത്യാ റെക്കോര്‍ഡ് പുരസ്‌ക്കാരം, പീപ്പിള്‍സ് റിവ്യൂ ദിനപത്രം എക്‌സലന്‍സ് അവാര്‍ഡ്, ഫോക് ആര്‍ട്ട് കള്‍ച്ചറല്‍ ഫോറം അവാര്‍ഡ്,ഫിലിം സിറ്റി മാസിക ടി.വി. അവാര്‍ഡ് നാട്ടുകലാകാരക്കൂട്ടം ആദരം തുടങ്ങി പതിനെട്ടോളം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കേരള സര്‍ക്കാര്‍ കിര്‍ത്താഡ്‌സ് പരമ്പരാഗത നൃത്തശില്പശാലകളിലെ നിരീക്ഷകനും, കിര്‍ത്താഡ്‌സ് ആദി കലാകേന്ദ്രം ഫാക്കല്‍റ്റി അംഗവും ‘പൈതൃകോത്സവം’ കലാകാരനും കേരള ഫോക്‌ലോര്‍ അക്കാദമി റിസോഴ്സ് പേഴ്സണുമാണ്.

ഭാരത സര്‍ക്കാര്‍ 2006 ല്‍ സംഘടിപ്പിച്ച ദേശീയോദ്ഗ്രഥന ഫോക്ഡാന്‍സ് ഫെസ്റ്റില്‍ പങ്കെടുത്തിട്ടുണ്ട്.

മീഡിയവണ്‍ ടി.വി.ചാനലിലെ ശ്രദ്ധേയമായ പാട്ടുവഴി- മാപ്പിള രാമായണം ഉള്‍പ്പെടെ ഒട്ടറെ ടി.വി. പഠന അവതരണ പരിപാടികള്‍ നടത്തിയിട്ടുണ്ട്. 22 വര്‍ഷമായി നാട്ടുരാമായണ പാഠങ്ങളില്‍ ഗവേഷ ണവും അവതരണവും നടത്തി വരുന്നു.

ആകാശവാണിയിലെ അതിഥി ഗാനരചയിതാവും അംഗീകൃത ഫോക്ആര്‍ട്ടിസ്റ്റുമായ ഗിരീഷ് ആമ്പ്ര പാട്ടു കൂട്ടം കോഴിക്കോട് ഡയറക്ടറും, ഫോക്‌ലോര്‍ സൊസൈറ്റി ഓഫ് സൗത്ത് ഇന്ത്യന്‍ ലാംഗ്വേജസ് (ഫോസ്സില്‍സ്) മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ ‘നന്മ’ എന്നിവയില്‍ ആജീവനാന്ത അംഗവും നാട്ടുകലാകാരക്കൂട്ടം അംഗവും വാമൊഴിത്താളം, നാടന്‍ ചിന്തുകള്‍, വര്‍ണ്ണവസന്തം, പ്രണയ തീരം എന്നീ സി.ഡി കളുടെ ആവിഷ്‌കാരനുമാണ്. ‘മഴത്തോലില്‍ പൊതിഞ്ഞ കനലുകള്‍’ എന്ന പേരില്‍ കൂട്ടുകവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

‘കാറ്റുവിതച്ചവര്‍ ‘ എന്ന ചരിത്ര സിനിമയിലൂടെ ചലച്ചിത്രഗാനരചനാരംഗത്തും സാന്നിദ്ധ്യമറിയിച്ചു. 2023 ല്‍ പ്രേംനസീര്‍ അവാര്‍ഡ് ലഭിച്ച ബേപ്പൂരിലെ ഉരു നിര്‍മ്മാണ പാരമ്പര്യം ആസ്പദമാക്കിയ ‘ഉരു’ എന്ന ഇന്റോ- അറബ് സംസ്‌കാരം പ്രതിപാദിക്കുന്ന സിനിമയുടെ ടൈറ്റില്‍ സോങ്ങിന്റെ രചനയും സംഗീതവും ആലാപനവും നിര്‍വ്വഹിച്ചിട്ടുണ്ട്.

കാലിക്കറ്റ് യൂണിവേഴ്സിറ്റി – ഫോസ്സില്‍സ് പഠന സീരീസിലൂടെ ഫോക്‌ലോര്‍ തിയറിയിലും കേരള ഫോക്‌ലോര്‍ അക്കാദമിയില്‍ നിന്നും നാടോടിപ്പാട്ടിലും മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയില്‍ നിന്നും മാപ്പിളപ്പാട്ടിലും കേരള സ്റ്റേറ്റ് റിസോഴ്സ് സെന്ററില്‍ നിന്നും സാമൂഹിക വികസ നത്തിലും കേരള പ്രസ്സ് അക്കാദമിയില്‍ നിന്നും ജേര്‍ണലിസത്തിലും പരിശീലനം നേടിയിട്ടുണ്ട്. പത്രമാ ധ്യമങ്ങളില്‍ ഫോക്‌ലോര്‍ സംബന്ധലേഖനങ്ങള്‍ എഴുതുകയും സെമിനാറുകളില്‍ ഫോക്‌ലോര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തുവരുന്നു. സാമൂഹിക അസമത്വങ്ങള്‍ക്കെതിരെ തുടരുന്ന ‘കൊട്ടും പാട്ടും’ എന്ന സര്‍ഗ്ഗാത്മക സമരപരിപാടിയുടെ ആവിഷ്‌കാരകന്‍.

കേരള സര്‍ക്കാര്‍ ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിവരുന്ന ആദിവാസി കലോത്സവമായ ‘സര്‍ണ്ണോത്സവം’ കേരള സ്‌കൂള്‍ കലോത്സവം, വിദ്യാരംഗം, കേരളോത്സവം, യൂണിവേഴ്സിറ്റി കലോത്സവം, എം.ഇ.എസ്. കലോത്സവം, ആര്‍ക്കിടെക്റ്റ് കലോത്സവം സംസ്ഥാനതല വിധികര്‍ത്താവുമാണ് ഗിരീഷ് ആമ്പ്ര.

‘പാട്ടുപുര’, പി.ഒ. എടക്കര
കോഴിക്കോട്- 673616
ഫോണ്‍ 7012410789
Email: [email protected]
Youtube Girish Ambra
@girishambra7491

 

 

 

 

എഴുത്തുകാരെ പരിചയപ്പെടാം

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *