ടൊവിനോയെ നായകനാക്കി ഡിനോ ജോസ് ആന്റണി സംവിധാനം ചെയ്ത പള്ളിച്ചട്ടമ്പിയുടെ റിലീസ് പ്രഖ്യാപിച്ചു.ടൊവിനോ തോമസ്സിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ഈ ചിത്രം നിര്‍മ്മിക്കുന്നത് വേള്‍ഡ് വൈഡ് ഫിലിംസ് ഇന്‍ഡ്യയുടെ ബാനറില്‍ നൗഫല്‍, ബ്രജേഷ് എന്നിവരും സീ ക്യൂബ് ബ്രോസ് എന്റര്‍ടൈന്‍മെന്റ്‌സിന്റഖെ ബാനറില്‍ ചാണക്യ, ചരണ്‍, ചൈതന്യ എന്നിവരുമാണ്. ഡിനോ ജോസ് ആന്റണിയാണ് സംവിധാനം. 20-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ കേരളത്തില്‍ നിലനിന്നിരുന്ന രാഷ്ട്രീയ സാമൂഹ്യ, പശ്ചാത്തലത്തിലൂടെ ഒരു മലയോര ഗ്രാമത്തിന്റെ കഥ പറയുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി’.
ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ട് ചിത്രത്തിലെ നായികയായ കയാദുലോഹറിന്റെ പോസ്റ്റര്‍ എത്തി. മലയാളം ഉള്‍പ്പടെ അഞ്ചു ഭാഷകളിലായി പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തിന്റെ അഞ്ചു ഭാഷകളിലേയും പോസ്റ്റര്‍ ഒരുമിച്ചാണ് പുറത്തുവിട്ടിരിക്കുന്നത്.
എസ്. സുരേഷ് ബാബുവാണ് തിരക്കഥ. സംഗീതം’-ജെയ്ക്ക് ബിജോയ്‌സ്. ഛായാഗ്രഹണം – ടിജോ ടോമി. എഡിറ്റിംഗ്- ശ്രീജിത്ത് സാരംഗ്. മേക്കപ്പ് -റഷീദ് അഹമ്മദ്. കോസ്റ്റ്യും – ഡിസൈന്‍-മഞ്ജുഷ രാധാകൃഷ്ണന്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് – കിരണ്‍ റാഫേല്‍, റെനിത് രാജ്, സ്റ്റില്‍സ് -റിഷ് ലാല്‍ ഉണ്ണികൃഷ്ണന്‍.
