രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തല്‍; കുഞ്ഞിക്കണ്ണന്‍ പാര്‍ട്ടിയില്‍ നിന്നും ഔട്ട്

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തല്‍; കുഞ്ഞിക്കണ്ണന്‍ പാര്‍ട്ടിയില്‍ നിന്നും ഔട്ട്

കണ്ണൂര്‍ : രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി. രക്തസാക്ഷി ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ നേതാക്കള്‍ തട്ടിയെടുത്തെന്നാണ് കുഞ്ഞികൃഷ്ണന്‍ പറഞ്ഞത്. കുഞ്ഞികൃഷ്ണനെ പുറത്താക്കിയതായി ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷാണ് അറിയിച്ചത്. കുഞ്ഞികൃഷ്ണന്‍ വെളിപ്പെടുത്തിയത് പഴയ കാര്യമാണെന്നും ഇതില്‍ 2022ല്‍ പാര്‍ട്ടി ചര്‍ച്ച ചെയത്ു തീരുമാനമെടുത്തിരുന്നതായും രാഗേഷ് പറഞ്ഞു.

പയ്യന്നൂര്‍ എം.എല്‍.എ ടി.ഐ മധുസൂദനനെതിരെ സഹകരണ സ്ഥാപനം ഭൂമി വാങ്ങലുമായി ബന്ധപ്പെട്ട കുഞ്ഞികൃഷ്ണന്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ആരോപണം സംബന്ധിച്ച രേഖകള്‍ നല്‍കാന്‍ പറഞ്ഞപ്പോള്‍ കുഞ്ഞികൃഷ്ണന്‍ നല്‍കിയില്ല.പാര്‍ട്ടിക്കകത്തു നിന്നും പാര്‍ട്ടിയെ വഞ്ചിച്ചു വാര്‍ത്ത ചോര്‍ത്തിയതിനാണ് കുഞ്ഞിക്കണ്ണനെ ഇപ്പോള്‍ പുറത്താക്കിയത്.
കുഞ്ഞികൃഷ്ണന്‍ ഉത്തമനായ കമ്മ്യൂണിസ്റ്റ് അല്ലെന്നും പാര്‍ട്ടിയെ പിന്നില്‍ നിന്നും കുത്തിയതാണെന്നും ആരോപിച്ചു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അഭിമുഖത്തിന് സമയം തിരഞ്ഞെടുത്ത കുഞ്ഞികൃഷ്ണനെ നേരിടാന്‍ കെല്‍പ്പുള്ള പാര്‍ട്ടിയാണ് സിപിഎം.

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തല്‍;
കുഞ്ഞിക്കണ്ണന്‍ പാര്‍ട്ടിയില്‍ നിന്നും ഔട്ട്

Share

Leave a Reply

Your email address will not be published. Required fields are marked *