മലപ്പുറം: മഞ്ചേരി മുനിസിപ്പാലിറ്റിയും കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലും സംയുക്തമായി നടത്തുന്ന കുട്ടികളുടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ‘കൂടെ 2026’ 26 ന്. രാവിലെ 10മുതല്‍ 2വരെ മഞ്ചേരി ചുള്ളക്കാട് ഗവ. യു പി സ്കൂളില്‍ നടക്കുന്ന ക്യാമ്പില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസിലെ പീഡിയാട്രിക് ഡോക്ടര്‍മാര്‍ പങ്കെടുക്കും. ക്യാമ്പില്‍ നട്ടെല്ലിന്റെ വളവിനുള്ള സര്‍ജറി, കുട്ടികളുടെ ഹാര്‍ട്ട് സര്‍ജറി, കുട്ടികള്‍ക്കുള്ള വിവിധ സര്‍ജറികള്‍,കോങ്കണ്ണിനുള്ള സര്‍ജറി, അപസ്മാരത്തിനുള്ള സര്‍ജറി, അസ്ഥിരോഗ സര്‍ജറി തുടങ്ങിയവയുടെ നിര്‍ണയവും ലഭ്യമാണ്. കൂടാതെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലും തുടര്‍ ചികിത്സയും ലഭ്യമാകും.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും 9847949494 എന്ന നമ്പരില്‍ ബന്ധപ്പെടുക.
‘കൂടെ 2026’ കുട്ടികള്‍ക്കുള്ള സൗജന്യ മെഡിക്കല്‍ ക്യാമ്പ് 26ന്
