ദീപക് ജീവനൊടുക്കിയ സംഭവം; ഷിംജിത മുസ്തഫ റിമാന്‍ഡില്‍

ദീപക് ജീവനൊടുക്കിയ സംഭവം; ഷിംജിത മുസ്തഫ റിമാന്‍ഡില്‍

കോഴിക്കോട്: സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം ആരോപിച്ച് സമൂഹമാധ്യമത്തില്‍ വിഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ ഷിംജിത മുസ്തഫ റിമാന്‍ഡില്‍. കുന്ദമംഗലം കോടതിയാണ് ഷിംജിതയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഷിംജിതയ്ക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.ഇന്ന് ഉച്ചയോടെ് വടകരയിലെ ബന്ധു വീട്ടില്‍ നിന്നാണ് ഷിംജിതയെ മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.ഷിംജിതയെ മഞ്ചേരി വനിതാ ജയിലിലേക്ക് മാറ്റും. ദീപക്കിന്റെ മരണത്തിനു പിന്നാലെ ഷിംജിതയ്ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

ഷിംജിത സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോ എഡിറ്റ് ചെയ്തതാണെന്ന് പൊലീസ് കണ്ടെത്തി. വിഡിയോയുടെ പൂര്‍ണരൂപം വീണ്ടെടുക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടും. ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. പയ്യന്നൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന അല്‍ അമീന്‍ എന്ന സ്വകാര്യ ബസിലാണു യുവതി വിഡിയോ ചിത്രീകരിച്ചത്.

 

ദീപക് ജീവനൊടുക്കിയ സംഭവം; ഷിംജിത മുസ്തഫ റിമാന്‍ഡില്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *