ഫറോക്ക്: കേരള മാപ്പിള കലാ അക്കാദമി ഫറോക്ക് ചാപ്റ്ററും മിര്ഷബ് ഗുരുക്കള്‍ മെമ്മോറിയല്‍ കോല്‍ക്കളി സംഘവും സംയുക്തമായി സംഘടിപ്പിക്കുന്ന അഖില കേരള കോല്‍ക്കളി മത്സരം ഫെബ്രുവരി 14ന് (ശനിയാഴ്ച) വൈകിട്ട് മൂന്ന് മണി മുതല്‍ ഫറോക്ക് ചന്തക്കടവ് ഉമ്മന്‍ചാണ്ടി പാര്‍ക്കില്‍ വെച്ച് നടത്തും.പരിപാടിയുടെ വിജയത്തിനായി ചേര്‍ന്ന സ്വാഗതസംഘ രൂപീകരണയോഗം പരിസ്ഥിതി പ്രവര്‍ത്തകനും ചരിത്ര ഗ്രന്ഥകാരനുമായ ഡോക്ടര്‍ അബു കുമ്മാളി ഉദ്ഘാടനം ചെയ്തു. ഡപ്പുട്ടി ചെയര്‍പേഴ്സണ്‍ ഷബീറലി, മുന്‍ ഫറോക്ക് നഗരസഭ ചെയര്മാന് എന്‍ സി അബ്ദുല്‍ റസാഖ് കൗണ്‍സിലര്‍മാരായ ഷാജി പറശ്ശേരി, ശ്രീധരന് കെ.സി, കുഞ്ഞിക്കോയ ഗുരുക്കള്‍ വീരാന്‍കോയ ഗുരുക്കള്‍ കോയ മുല്ലപ്പള്ളി ,ദാവൂദ് മാസ്റ്റര്‍ ,അഷറഫ് കെ.വി.സംസാരിച്ചു മാപ്പിള കലാ അക്കാദമി ഫറോക്ക് ചാപ്റ്റര്‍ പ്രസിഡന്റ് അബ്ദുറഹിമാന് കള്ളിത്തൊടി അധ്യക്ഷത വഹിച്ചു സെക്രട്ടറിഎം കെ അഷറഫ് കോടമ്പുഴ സ്വാഗതം പറഞ്ഞു.
