കോഴിക്കോട്: സൂര്യയോഗ് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സൂര്യോഹം 2026 17ന് (ശനി) ഉച്ചക്ക് 12 മുതല്‍ 6 മണിവരെ ഗുജറാത്തി സ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരിപാടിയില്‍ സൂര്യാജി (സൂര്യയോഗ ഫൗണ്ടേഷന്‍ മുംബൈ) സ്വാമി ചിദാനന്ദപുരി, മുന്‍ ഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള, ഡോ.നുസ്രത്ത് ജഹാന്‍, എം.ടി.രമേഷ്, ദിലീപ് രാജ, രാമസിംഹന്‍ എന്നിവര്‍ സംബന്ധിക്കും. സൂര്യയോഗവും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ വി.കെ.സിദ്ധാര്‍ത്ഥന്‍, ഡോ.രാജേഷ്, ജയാ നന്ദന്‍, അഡ്വ.റെജിവ് കുമാര്‍ പുരുഷോത്തമന്‍, എന്നിവര്‍ സംബന്ധിച്ചു.
