കോഴിക്കോട്: സി.പി.ആലിക്കോയ രചിച്ച ‘ഖുര്‍ ആന്‍ അത്ഭുതപ്പെടുത്തുന്ന ഭവ്യ തേജസ്സ്’ പുസ്തകം ഡോ.ഹുസൈന് മടവൂര്‍ ആചാര്യ എ.കെ.ബി നായര്‍ക്ക് നല്കി പ്രകാശനം ചെയ്തു. എഞ്ചിനീയര്‍ പി.മമ്മത് കോയ അധ്യക്ഷത വഹിച്ചു. പ്രൊഫ.ഷഹദ് ബിന്‍ അലി പുസ്തക പരിചയം നടത്തി. സി.എ.ഉമ്മര്‍കോയ, ഇ.പി.മുഹമ്മദ്, പ്രൊഫ.ഉമര്‍ ഫാറൂഖ് ആശംസകള്‍ നേര്‍ന്നു. ഗ്രന്ഥ കര്‍ത്താവ് സി.പി.ആലിക്കോയ മറുമൊഴി നടത്തി. ടി.വി.റഫീഖ് സ്വാഗതവും അബ്ദുല്‍ സത്താര്‍ പി.പി.നന്ദിയും പറഞ്ഞു. പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സാണ് പ്രസാധകര്.
‘ഖുര്‍ ആന്‍ അത്ഭുതപ്പെടുത്തുന്ന ഭവ്യ തേജസ്സ്’ പ്രകാശനം ചെയ്തു
