കോഴിക്കോട് : സിയസ്‌കൊ അഭയം പദ്ധതിയുടെ പത്തൊമ്പതമത്തെ വീടിന് തറയിട്ടു. പരപ്പില്‍ സ്വദേശിനിയായ വീട്ടമ്മയ്ക്ക് പയ്യാനക്കല്‍ അല്‍ ഫലാ സ്‌കൂളിന് സമീപം ചിറ്റലക്കാട് പറമ്പില്‍ 3 സെന്റ് സ്ഥലത്താണ് വീടു പണിയുന്നത്. മൈ ഹാര്‍ട്ട് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. അലി ഫൈസല്‍ തറയിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ഉദ്ദേശ ശുദ്ധി നല്ലതെങ്കില്‍ നമ്മള്‍ എല്ലാവരും പോയാലും സിയസ്‌കൊ പ്രസ്ഥാനവും ആശയവും എന്നും നിലനില്‍ക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിയസ്‌കൊ പ്രസിഡന്റ് സി.ബി.വി സിദ്ധിഖ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.വി ഫസല്‍ റഹ്‌മാന്‍, വൈസ് പ്രസിഡന്റ് കെ. നൗഷാദ് അലി, സെക്രട്ടറി പി.വി.സി യൂനുസ്, കണ്‍വീനര്‍ പി.എം. മെഹബൂബ്, സി.എ. ഉമ്മര്‍കോയ, എ.വി അബ്ദുല്‍ കരീം, എസ്. അബ്ദുല്‍ റഹ്‌മാന്‍, ആദം കാതിരിയത്ത്, ഡോ. ഒ.പി മുഹമ്മദ് അലി, പി.എന്‍ വലീദ്, ഇ.വി മാലിക്, സി.ഇ.വി ഗഫൂര്‍, ബി.വി അഷ്‌റഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വീട്ടമ്മയ്ക്ക് കരുതല്‍; സിയസ്‌കൊ അഭയം
പദ്ധതിയുടെ പത്തൊമ്പതാമത്തെ വിടിന് തറയിട്ടു
