എക്‌സ്‌പോ സംഘടിപ്പിച്ചു

എക്‌സ്‌പോ സംഘടിപ്പിച്ചു

കോഴിക്കോട് : കുറ്റിച്ചിറ പൊന്മാണിച്ചന്റകം വെല്‍ഫെയര്‍ കമ്മിറ്റി ( പി ഡബ്‌ളൂ സി )യുടെ നേതൃത്വത്തില്‍ ‘ മൂന്നാമത് എക്‌സ്‌പോ സംഘടിപ്പിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വക്കറ്റ് ഫാത്തിമ തഹ്‌ലിയ ഉദ്ഘാടനം ചെയ്തു.സ്ത്രീ സൗഹൃദത്തിന്റെ കെട്ടുറപ്പാണ് എക്‌സ്‌പോയിലൂടെ വ്യക്തമാക്കുന്നത്. ലാഭം ഉണ്ടാക്കുക എന്നതിലുപരി കോഴിക്കോടിന്റെ സ്‌നേഹം കൂടി പങ്കുവെക്കല്‍ ഇവിടെ നടക്കുന്നതായും അവര്‍ പറഞ്ഞു. പി ഡബ്‌ള്യൂ സി പ്രസിഡന്റ് സി എ ഉമ്മര്‍ കോയ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി എ ഇക്‌രിമത്ത്, പി എന്‍ വലീദ്, ട്രഷറര്‍ പി എ റബിയത്ത് ,പി എ സാജൂ എന്നിവര്‍ സംസാരിച്ചു.റെഡി മെയ്ഡ് തുണിത്തരങ്ങള്‍, ആഭരണങ്ങള്‍, തെക്കേ പുറത്തെ പലഹാരങ്ങള്‍ (ഭക്ഷണം )എന്നിവ എക്‌സ്‌പോയില്‍ സഞ്ജീകരിച്ചിരുന്നു.

 

 

എക്‌സ്‌പോ സംഘടിപ്പിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *