കവിത സര്‍ഗാത്മക സമരമുഖം;ഗിരീഷ് ആമ്പ്ര

കവിത സര്‍ഗാത്മക സമരമുഖം;ഗിരീഷ് ആമ്പ്ര

കോഴിക്കോട്: കവിതയും ഇതരസാഹിത്യരൂപങ്ങളും പുതിയ കാലത്തിന്റെ സര്‍ഗാത്മക സമരമുഖമാവണമെന്ന് കവിയും ഫോക് ലോറിസ്റ്റും ആക്ടിവിസ്റ്റുമായ ഗിരീഷ് ആമ്പ്ര പറഞ്ഞു. ‘എഴുത്തുകൂട്ടം കോഴിക്കോട് ‘ ഗാന്ധി റോഡ് സന്മാര്‍ഗ്ഗ ദര്‍ശിനി വായനശാല ഹാളില്‍ സംഘടിപ്പിച്ച കവിയരങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമകാലിക വിഷയങ്ങളില്‍ എഴുത്തുകാരും കലാകാരന്മാരും നിരന്തരം ഇടപെടേണ്ടത് അനിവാര്യമാണ്. തിരഞ്ഞെടുപ്പ് കാലത്ത് കലാസാംസ്‌കാരിക പ്രവര്‍ത്തകരെ പ്രചരണമാര്‍ഗ്ഗമായി മാത്രം കാണാതെ സ്ഥാനാര്‍ത്ഥിത്വം നല്‍കി അംഗീകരിക്കാനുമുള്ള മനോഭാവമുണ്ടാകണമെന്നും ഗിരീഷ് ആമ്പ്ര കൂട്ടിച്ചേര്‍ത്തു.
എഴുത്തുകൂട്ടം പ്രസിഡന്റ് റോയ് കാരാത്ര അധ്യക്ഷ ത വഹിച്ചു. വിജു വി രാഘവ്, അനില്‍ നരിനട, ഷാജി കുമാര്‍ എ പി,റോയ് കാരാത്ര, രഞ്ജി ഏറാമല, മനോജ് ചോല, സന്ദീഷ് പി വി ,ബാബു രാജന്‍ എപ്പിക്, ബാലൂ പൂക്കാട്, ഉമശ്രീ, ദീപ്തി ഇ കെ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. എഴുത്തുകൂട്ടം കോഴി ക്കോട് സെക്രട്ടറി വിജു വി രാഘവ് സ്വാഗതവും ട്രഷറര്‍ അനില്‍ നരിനട നന്ദിയും പറഞ്ഞു.

 

കവിത സര്‍ഗാത്മക സമരമുഖം;ഗിരീഷ് ആമ്പ്ര

 

Share

Leave a Reply

Your email address will not be published. Required fields are marked *