മുസ്ലിങ്ങള്‍ ബിജെപിക്ക് വോട്ട് തരുന്നില്ല, അതിനാല്‍ കേന്ദ്ര മന്ത്രി സഭയില്‍ മുസ്ലിം എം.പിയുമില്ല: രാജീവ് ചന്ദ്രശേഖര്‍

മുസ്ലിങ്ങള്‍ ബിജെപിക്ക് വോട്ട് തരുന്നില്ല, അതിനാല്‍ കേന്ദ്ര മന്ത്രി സഭയില്‍ മുസ്ലിം എം.പിയുമില്ല: രാജീവ് ചന്ദ്രശേഖര്‍

കോഴിക്കോട്: മുസ്ലിങ്ങള്‍ ബിജെപിക്ക് വോട്ട് തരുന്നില്ല, അതിനാല്‍ കേന്ദ്ര മന്ത്രി സഭയില്‍ മുസ്ലിം എം.പിയുമില്ലെന്ന്് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.മുസ്ലിം എംപി ഉണ്ടായാല്‍ മാത്രമേ മുസ്ലിം മന്ത്രി ഉണ്ടാവുകയുള്ളൂ എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.കോണ്‍ഗ്രസിന് വോട്ട് കൊടുത്താല്‍ എന്തെങ്കിലും ഗുണം കിട്ടുമോ എന്നും അദ്ദേഹം ചോദിച്ചു. വികസിത കേരളത്തിന് വേണ്ടിയാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇതുവരെ കാണാത്ത പങ്കാളിത്തമാണ് എന്‍ഡിഎയ്ക്കും ബിജെപിക്കുമുള്ളത്. ഈ തദ്ദേശ തെരഞ്ഞെടുപ്പിനെ ഫൈനലായിട്ടാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാം ശരിയാക്കും എന്ന പറഞ്ഞ് അധികാരത്തിലേറിയ മുന്നണി ഒന്നും ശരിയാക്കിയില്ലെന്നും അതിനൊരു മാറ്റത്തിനു വേണ്ടി ബിജെപി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സംഘടിപ്പിച്ച മീറ്റ ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചന്ദരശേഖര്‍.

 

 

 

മുസ്ലിങ്ങള്‍ ബിജെപിക്ക് വോട്ട് തരുന്നില്ല, അതിനാല്‍
കേന്ദ്ര മന്ത്രി സഭയില്‍ മുസ്ലിം എം.പിയുമില്ല: രാജീവ് ചന്ദ്രശേഖര്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *