ഇന്ത്യന്‍ ഭരണഘടന സാധാരണക്കാരിലേക്ക്; അഡ്വ.ശിവന്‍ മഠത്തില്‍

ഇന്ത്യന്‍ ഭരണഘടന സാധാരണക്കാരിലേക്ക്; അഡ്വ.ശിവന്‍ മഠത്തില്‍

കോഴിക്കോട്: ഇന്ത്യന്‍ ഭരണഘടന 75 വര്‍ഷം പിന്നിടുമ്പോള്‍ ഭരണഘടനയെ സാധാരണക്കാര്‍ക്കിടയില്‍ പ്രചരിപ്പിക്കാനും, നാം അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ വിശദീകരിക്കാനും വേണ്ടി ‘ഭരണഘടന 75 വര്‍ഷം പിന്നിടുമ്പോള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുമെന്ന് പ്രഗത്ഭ അഭിഭാഷകന്‍ അഡ്വ.ശിവന്‍ മഠത്തിലും ഡോ.എം.എം.ബഷീറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സെന്റര്‍ ഫോര്‍ കോണ്‍സ്റ്റിറ്റിയൂഷണല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് (CCSR) ന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഓരോ ജില്ലയിലും അഞ്ചു ദിവസം, ദിവസം രണ്ട് മണിക്കൂര്‍ വീതം പ്രഭാഷണവും, സംശയ നിവൃത്തിയും എന്ന രൂപത്തിലാണ് പരിപാടി നടത്തുന്നത്. സംസ്ഥാനത്തെ എല്ലാ താലൂക്കിലും പരിപാടി നടക്കും. പരിപാടിക്ക് ശേഷം പ്രഭാഷണങ്ങളും ചോദ്യോത്തരങ്ങളും എഡിറ്റ് ചെയ്ത് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കും.

26ന് വൈകിട്ട് 5 മണിക്ക് കെ.പി.കേശവ മേനോന്‍ ഹാളില്‍ നടക്കുന്ന പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം മാതൃഭൂമി മാനേജിംങ് ഡയറക്ടര്‍ എം.വി.ശ്രേയാംസ്‌കുമാര്‍ നിര്‍വ്വഹിക്കും. അഡ്വ.ശിവന്‍ മഠത്തില്‍ മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങില്‍ വെച്ച് സ്വാതന്ത്ര്യ സമര സേനാനികളായ തായാട്ട് ബാലനെയും സോഷ്യോ വാസുവിനെയും ആദരിക്കും. പരിപാടിയെ സാങ്കേതികമായും, അക്കാദമികമായും സഹായിക്കുന്നത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോണ്‍സ്റ്റിറ്റിയൂഷണല്‍ ആന്റ് പാര്‍ലമെന്ററി സ്റ്റഡീസ് (ഐ സി പി എസ്), മിനിസ്റ്ററി ഓഫ് ലോ ആന്റ് ജസ്റ്റിസ് ലജിസ്ലേറ്റീവ് ഡിപ്പാര്‍ട്ട്‌മെന്റ്, ഡോ.ബി.ആര്‍.അംബേദ്കര്‍ യൂണിവേഴ്‌സിറ്റി – ന്യൂഡല്‍ഹി എന്നീ സ്ഥാപനങ്ങളാണ്.

വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഹരിദാസന്‍ പാലായില്‍, ദര്‍ശന സാംസ്‌കാരിക വേദി രക്ഷാധികാരി എം എ ജോണ്‍സണ്‍ എന്നിവരും സംബന്ധിച്ചു.

 

 

ഇന്ത്യന്‍ ഭരണഘടന സാധാരണക്കാരിലേക്ക്; അഡ്വ.ശിവന്‍ മഠത്തില്‍

Share

Leave a Reply

Your email address will not be published. Required fields are marked *