കേരളാ ഹൈക്കോടതിയില്‍ ജോലി നേടാം; 49 ഒഴിവുകള്‍

കേരളാ ഹൈക്കോടതിയില്‍ ജോലി നേടാം; 49 ഒഴിവുകള്‍

കേരളാ ഹൈക്കോടതിയില്‍ ജോലി നേടാം; 49 ഒഴിവുകള്‍

 

കേരളാ ഹൈക്കോടതിയില്‍ വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നു. സീനിയര്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍,ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍,ട്രാന്‍സിലേറ്റര്‍,ടെക്‌നിക്കല്‍ അസിസ്റ്റന്റ് എന്നി തസ്തികകളിലായി 49 ഒഴിവ് ഉണ്ട്. താത്കാലിക നിയമനം ആയിരിക്കും. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 16.

കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റില്‍ ജോലി നേടാം; ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം, ശമ്പളം 99,000 രൂപ
ടെക്‌നിക്കല്‍ അസിസ്റ്റന്റ് – 16 ഒഴിവുകള്‍
ഇലക്ട്രോണിക്‌സ്,ഇന്‍ഫര്‍മേഷന്‍ ടെക്നോളജി,കമ്പ്യൂട്ടര്‍ സയന്‍സ്,കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീറിങ് തുടങ്ങിയ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ.

പൊതുമേഖലാ സ്ഥാപനങ്ങള്‍,കോടതികള്‍ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.

ശമ്പളം: 30,000 രൂപ

പത്താം ക്ലാസുകാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലി; കേരളത്തിലും നിരവധി ഒഴിവ്,ശമ്പളം 56900 വരെ
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ – 12 ഒഴിവ്
ഇലക്ട്രോണിക്‌സ്,കമ്പ്യൂട്ടര്‍ സയന്‍സ്,കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ തുടങ്ങിയ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഡാറ്റ എന്‍ട്രി ഓപ്പറേഷനുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ്.

പൊതുമേഖലാ സ്ഥാപനങ്ങള്‍,കോടതികള്‍ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍,ഇ – സേവാ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.

ശമ്പളം : 22,240 രൂപ

മില്‍മയില്‍ അവസരം; 338 ഒഴിവുകള്‍, പത്താം ക്ലാസ് മുതല്‍ ബി ടെക് വരെ യോഗ്യത, ശമ്പളം 83,000 രൂപ വരെ
സീനിയര്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ – 1 ഒഴിവ്
സി എസ് /ഐ ടി/ ഇലക്ട്രോണിക് എന്നി വിഷയങ്ങളില്‍ എം സി എ/ബി ഇ/ബി ടെക് കോഴ്‌സുകള്‍ ഏതെങ്കിലും ഒന്ന് പാസായിരിക്കണം.

സര്‍ക്കാരിന്റെയോ അല്ലെങ്കില്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പ്രോഗ്രാമിങ്/ഡെവലപ്‌മെന്റ് /ടെസ്റ്റിംഗ് എന്നി മേഖലകളില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. മറ്റ് ടെക്‌നിക്കല്‍ സ്‌കില്ലുകളും ആവശ്യമാണ്.

ശമ്പളം: 60,000 രൂപ

ഓസ്ട്രിയയില്‍ നഴ്സിങ്: കേരള സര്‍ക്കാരിന്റെ സൗജന്യ റിക്രൂട്ട്‌മെന്റ്, 3 ലക്ഷം വരെ ശമ്പളം
ട്രാന്‍സിലേറ്റര്‍ – 20 ഒഴിവ്
അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.

21 മുതല്‍ 30 വയസ്സ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.

താല്‍ക്കാലിക നിയമനം ആണെങ്കിലും കാലാവധി നീട്ടി ലഭിക്കാം.

ട്രാന്‍സിലേഷന്‍ ടെസ്റ്റ് അഭിമുഖം എന്നിവയിലൂടെയാകും ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുക.

 

Share

Leave a Reply

Your email address will not be published. Required fields are marked *