കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗവും എസ്ടിയു ദേശീയ സെക്രട്ടറിയും സംസ്ഥാന ജന.സെക്രട്ടറിയുമായ യു.പോക്കര്‍ തല്‍സ്ഥാനങ്ങള്‍ രാജിവെച്ച് സിപിഎം മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ചു. കാലിക്കറ്റ് പ്രസ്സ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തിലാണ് യു എ പോക്കര്‍ തീരുമാനം പ്രഖ്യാപിച്ചത്. ഇടതു മുന്നണി സര്‍ക്കാര്‍ പാവപ്പെട്ടവരോടും ദുര്‍ബല ജനവിഭാഗങ്ങളോടും കാണിക്കുന്ന ഉദാര സമീപനവും പരിരക്ഷയുമാണ് തന്നെ സിപിഎം ല്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെറുവണ്ണൂര്‍ നല്ലളം ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പര്‍, നിലവില്‍ നല്ലളം കോ-ഓപ്പറേറ്റീവ് പ്രസിഡണ്ട് എന്ന നിലകളില്‍ പ്രവര്‍ത്തിച്ച് വരികയാണ്. വാര്‍ത്താസമ്മേളനത്തില്‍ വികെസി മമ്മത് കോയ, സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം എം.ഗിരീഷ് എന്നിവരും സംബന്ധിച്ചു.
