ജോലി നോക്കുന്നുണ്ടോ…? ഇതാണ് അവസരം
തിരുവനന്തപുരം: തിരുവനന്തപുരംറീജനല്‍ കോഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന് ലിമിറ്റഡ്, മലബാര്‍ റീജനല്‍ കോഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സസ് യൂണിയന് ലിമിറ്റഡ് എന്നിവയ്ക്കു കീഴില്‍ മില്‍മയില്‍ വിവിധ തസ്തികകളിലെ 338 ഒഴിവിലേക്ക് 27 വരെ അപേക്ഷിക്കാം. സ്ഥിരം നിയമനമാണ്.
ഓഫിസര്‍, നോണ്‍ ഓഫിസര്‍, പ്ലാന്റ് അസിസ്റ്റന്റ് കാറ്റഗറികളിലായി തിരുവനന്തപുരം റീജനില്‍ 198 ഒഴിവുകളും മലബാര്‍ റീജനില്‍ 140 ഒഴിവുകളുമാണുള്ളത്. പ്രധാന തസ്തികകള്‍, ഒഴിവ്, യോഗ്യത,ശമ്പളം ചുവടെ:
പ്ലാന്റ് അസിസ്റ്റന്റ് (140 ഒഴിവ്): പത്താം ക്ലാസ് ജയം/തത്തുല്യം; 23,000-56,240 രൂപ.
ജൂനിയര്‍ അസിസ്റ്റന്റ് (36): ബികോം, 2 വര്‍ഷം പരിചയം; 29,490-85,160 രൂപ.
ടെക്നിഷ്യന്‍ (34): ബന്ധപ്പെട്ട ട്രേഡുകളില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ്; 29,490-85,160 രൂപ.
അസിസ്റ്റന്റ് ഡെയറി ഓഫിസര്‍ (26): ഡെയറി ടെക്നോളജി/ഡെയറി സയന്‍സ് ബിടെക്, 2 വര്‍ഷം പരിചയം; 50,320-1,01,560 രൂപ
പ്രായം: 18-40
അപേക്ഷാഫീസ്: ഓഫിസര്‍ തസ്തികകളില്‍ 1000 രൂപയും നോണ്‍ ഓഫിസര്‍ തസ്തികകളില്‍ 700 രൂപയും പ്ലാന്റ് അസിസ്റ്റന്റ് തസ്തികകളില്‍ 500 രൂപയും. അര്‍ഹര്‍ക്ക് ഇളവുണ്ട്. വിശദവിവരങ്ങള്‍ വെബ്സൈറ്റിലെ വിജ്ഞാപനത്തില്‍.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ/സ്കില്‍ ടെസ്റ്റ്/ഗ്രൂപ്പ് ഡിസ്കഷന്/ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് www.milmatrcmpu.com, www.malabarmilma.com
