നിയമത്തിന്റെ മുന്നില്‍ സ്ത്രീപീഡകനായ വ്യക്തിയെ അവാര്‍ഡ് നല്‍കി ആദരിക്കുക വഴി നിയമത്തെ പരിഹസിക്കുകയല്ലേയെന്ന് നടന്‍ ജോയ് മാത്യു. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വേടന് നല്‍കിയതില്‍ പുരസ്‌കാര നിര്‍ണയ ജൂറിയെ വിമര്‍ശിക്കുകയായിരുന്നു ജോയ് മാത്യു. ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന ചിത്രത്തിലെ വിയര്‍പ്പുതുന്നിയിട്ട കുപ്പായം എന്ന ഗാനത്തിനാണ് വേടനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ചേര്‍ന്ന ഗാനമാണ് വേടന്റേത് എന്നായിരുന്നു അവാര്‍ഡ് പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തില്‍ ജൂറി ചെയര്‍മാന്‍ പ്രകാശ് രാജിന്റെ വാക്കുകള്‍.
്എന്നാല്‍ കലാകാരന്‍ ഉയര്‍ത്തുന്ന രാഷ്ട്രീയത്തിനുള്ള അംഗീകാരമാണ് പുരസ്‌കാരമെന്നായിരുന്നു വേടന്റെ പ്രതികരണം. പാട്ടുകാരനെക്കാള്‍ രചയിതാവ് എന്ന പേരില്‍ അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമെന്ന് വേടന്‍ പ്രതികരിച്ചു.
സ്ത്രീപീഡകന് അവാര്‍ഡ് നല്‍കല്‍; നിയമത്തെ
പരിഹസിക്കുകയാണെന്ന് ജോയ് മാത്യു
