എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിച്ചു

എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 2026ലെ എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിച്ചു. 2026 മാര്‍ച്ച് 5 ന് തുടങ്ങി മാര്‍ച്ച് 30 വരെയാണ് എസ്എസ്എല്‍സി പരീക്ഷ നടക്കുക. രാവിലെ 9.30 ന് പരീക്ഷകള്‍ തുടങ്ങും. മെയ് 8ന് എസ്എസ്എല്‍സി ഫലവും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാര്‍ച്ച് 5 മുതല്‍ 27 വരെ ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ പരീക്ഷകളും, രണ്ടാം വര്‍ഷം മാര്‍ച്ച് 6 മുതല്‍ 28 വരെയും നടക്കും. ഒന്നാംവര്‍ഷ പരീക്ഷ ഉച്ചയ്ക്ക് 1.30നും രണ്ടാം വര്‍ഷ പരീക്ഷ രാവിലെ 9.30 നും ആരംഭിക്കും.

എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 16 മുതല്‍ 20 വരെ നടക്കും. അപേക്ഷയും പരീക്ഷാഫീസും പിഴ കൂടാതെ 2025 നവംബര്‍ 12 മുതല്‍ 19 വരെയാണ് അടക്കേണ്ടത്. പിഴയോടു കൂടി അപേക്ഷ സ്വീകരിക്കുന്നത് നവംബര്‍ 21 മുതല്‍ 26 വരെയാണ്.

ഗള്‍ഫ് മേഖലയില്‍ ഏഴു കേന്ദ്രങ്ങളും ലക്ഷദ്വീപില്‍ 9 കേന്ദ്രങ്ങളും ഉള്‍പ്പെടെ ആകെ 3000 കേന്ദ്രങ്ങളാണ് പരീക്ഷക്കായി ഒരുക്കുന്നത്. നാലുലക്ഷത്തി 25 ആയിരം കുട്ടികളാണ് 2026 മാര്‍ച്ചില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്.

 

 

എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിച്ചു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *