കേരള പിറവി ദിനാഘോഷവും, കവിയരങ്ങും, ലോഗോ പ്രകാശനവും നവംബര്‍ 1ന്

കേരള പിറവി ദിനാഘോഷവും, കവിയരങ്ങും, ലോഗോ പ്രകാശനവും നവംബര്‍ 1ന്

കോഴിക്കോട്: കേരള പിറവി ദിനാഘോഷവും, കവിയരങ്ങും, പീപ്പിള്‍സ് റിവ്യൂ 18-ാം വാര്‍ഷികാഘോഷ ലോഗോ പ്രകാശനവും നവംബര്‍ 1ന് വൈകിട്ട് 4 മണിക്ക് പീപ്പിള്‍സ് റിവ്യൂ ഓഫീസില്‍ നടക്കുകയാണ്. പരിപാടി പ്രശസ്ത കവിയും പീപ്പിള്‍സ് റിവ്യൂ മുഖ്യ ഉപദേഷ്ടാവ് പി.പി.ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്യും. സാഹിത്യകാരനും, പീപ്പിള്‍സ് റിവ്യൂ അഡൈ്വസറി ബോര്‍ഡംഗവുമായ പി.ഗംഗാധരന്‍ നായര്‍ അധ്യക്ഷത വഹിക്കും. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ ആമുഖ ഭാഷണം നടത്തും. പീപ്പിള്‍സ് റിവ്യൂ 18-ാം വാര്‍കികാഘോഷ ലോഗോ കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് സെക്രട്ടറി പി.കെ.സജിത്ത്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എഫ്.ജോര്‍ജിന് നല്‍കി പ്രകാശനം ചെയ്യും. സാമൂഹിക-സാംസ്‌കാരിക-സാഹിത്യ-രാഷ്ട്രീയ രംഗങ്ങളിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളായ കെ.വി.സുബ്രഹ്‌മണ്യന്‍, ഡോ.പി.ശ്രീമാനുണ്ണി, എം.കെ.ബീരാന്‍, ടി.പി.വാസു, രാജന്‍ തേങ്ങാപറമ്പത്ത്, ജോയ് വളവില്‍, പി.ഐ.അജയന്‍, ഉസ്മാന്‍ ഒഞ്ചിയം, ആര്‍.ജയന്ത്കുമാര്‍, പി.എ.ആസാദ്, ജോയ്പ്രസാദ് പുളിക്കല്‍ ആശംസകള്‍ നേരും. കവിയരങ്ങില്‍ മോഹനന്‍ പുതിയോട്ടില്‍, അനീസ സുബൈദ, സാബി തെക്കേപ്പുറം, സരസ്വതി ബിജു, സന്ധ്യ ആര്‍ കൃഷ്ണന്‍, രവീന്ദ്രന്‍ മേപ്പയ്യൂര്‍, ശ്രീജ ചേളന്നൂര്‍, അനില്‍ പരപ്പില്‍, സരുണ്‍ നാറാത്ത്, ടി.ടി.കണ്ടന്‍കുട്ടി, വി.എം.ആനന്ദ കുമാര്‍, ബിന്ദു നന്ദനം, മിനി സുഗതന്‍, ഷീബ രാധന്‍ എന്നിവര്‍ കവിതകളാലപിക്കും.പി.കെ.ജയചന്ദ്രന്‍ സ്വാഗതവും, ആര്‍.കെ.ഇരവില്‍ നന്ദിയും പറയും.

 

 

കേരള പിറവി ദിനാഘോഷവും, കവിയരങ്ങും,
ലോഗോ പ്രകാശനവും നവംബര്‍ 1ന്

Share

Leave a Reply

Your email address will not be published. Required fields are marked *