വടകര: റിവര്‍ കോസ്റ്റ റിസോര്‍ട്ടില്‍ വടകര പുനത്തില്‍ കുടുംബ വനിത സംഗമം ‘പിരിശകൂട്ടു ‘ നടത്തി. കുടുംബത്തിലെ ഇളം തലമുറക്കാര്‍ നേതൃത്വം നല്‍കി. ആഷിക മുജീബ് ക്യാപ്റ്റന്‍ ആയ 21 യുവതികള്‍ പരിപാടി നിയന്ത്രിച്ചു. വിവിധ തരത്തിലുള്ള കലാപരിപാടികള്‍ കുടുംബങ്ങള്‍ അവതരിപ്പിച്ചു. മുതിര്‍ന്ന മൂന്നു സ്ത്രീകളായ റാബിയ, ലൈല, ആസിയ എന്നിവരെ പൊന്നാടയും മെമെന്റെയും നല്‍കി ആദരിച്ചു. കെട്ടുറപ്പുള്ള കുടുംബ ബന്ധവും പരസ്പരമുള്ള സന്തോഷത്തിനും വേണ്ടി അടുത്ത തലമുറ കൂട്ടായി പ്രവര്‍ത്തിച്ചു. വരും തലമുറകള്‍ക്കു മാര്‍ഗ ദര്‍ശകമാകണമെന്ന് മൂന്നു പേരും മറുപടി പ്രസംഗത്തില്‍ പറഞ്ഞു. കുടുംബത്തിലെ പേരും പ്രശസ്തിയും ഉള്ള ഇഹലോക വാസം വെടിഞ്ഞവരായ പുനത്തില്‍ മുഹമ്മദ്, പുനത്തില്‍ ഖലീല്‍, പുനത്തില്‍ അബുബക്കര്‍ സാഹിബ്, പുനത്തില്‍ അബ്ദുറഹ്‌മാന്‍, പുനത്തില്‍ മമ്മു സാഹിബ്, പുനത്തില്‍ അബ്ദുള്ള, പുനത്തില്‍ ഇബ്രാഹിം,പ്രശസ്ത എഴുത്തുകാരന്‍ ഡോക്ടര്‍:പുനത്തില്‍ കുഞ്ഞബ്ദുള്ള പുനത്തില്‍ ഫാത്തിമ, ആയിഷ, മറിയുമ്മ, ബീവി, ബീഫാത്തു, കുഞ്ഞാലിമ, എന്നിവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയും നടത്തി. പങ്കെടുത്ത എല്ലാ വനിതകള്‍ക്കും സമ്മാനവും നല്‍കി.അഖില റിഷാല്‍ നന്ദി പ്രകാശിപ്പിച്ചു.
വടകര പുനത്തില്‍ കുടുംബ വനിത സംഗമം ‘പിരിശകൂട്ടു ‘ നടത്തി
