തിരുവനന്തപുരം: എഴുത്തുകാരി, ഗായിക അധ്യാപിക തുടങ്ങിയ മേഖകളില്‍ ഏറെ ശ്രദ്ധേയമായ പ്രവര്‍ത്തനത്തിന് ഡോ.ഇ.പി.ജ്യോതികയ്ക്ക് ഗവണ്മെന്റിന്റെ ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം ലഭിച്ചു. 26 വര്‍ഷമായി കോഴിക്കോട് ആകാശവാണിയില്‍ സാഹിത്യ സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്നു.
ബാലാമണിയമ്മ സാഹിത്യ പുരസ്കാരം, സുകുമാര്‍ അഴീക്കോട് സാഹിത്യ പുരസ്കാരം, ഒ.വി.വിജയന് സാഹിത്യ പുരസ്കാരം, ജനവേദി പുരസ്കാരം, റെഡ് എഫ് എം റെഡ് ശക്തി പുരസ്കാരം, അധ്യാപക പ്രതിഭ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ സാഹിത്യ രംഗത്തും കലാ രംഗത്തും നേടിയിട്ടുണ്ട്. മലയാള സാഹിത്യം, സാമ്പത്തിക ശാസ്ത്രം, ബിസിനസ്സ് അഡ്മിനിസ്ട്രേഷന് എന്നിവയില്‍ ബിരുദാനന്തര ബിരുദം, ബിസിനസ്സ് അഡ്മിനിസ്ടേഷനില് എം.ഫില്‍, പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനിംഗ് ഇന്‍ കൗണ്‍സിലിംഗ്, കാലിക്കറ്റ് സര്‍വകലാശാല മലയാള – കേരള പഠന വിഭാഗത്തില്‍ നിന്ന് മലയാള സാഹിത്യത്തില്‍ തുഞ്ചത്ത് എഴുത്തച്ഛനെ കുറിച്ചുള്ള പഠനത്തില്‍ പി.എച്ച്.ഡി, സൈക്കോളജിയില്‍ ബിരുദാനന്തരു ബിരുദം എന്നിവയാണ് നേട്ടങ്ങള്‍.
ഡോ.ഇ.പി.ജ്യോതികയ്ക്ക് ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം
