സ്വര്‍ണ്ണത്തിന് റെക്കോര്‍ഡ് കുതിപ്പ്

സ്വര്‍ണ്ണത്തിന് റെക്കോര്‍ഡ് കുതിപ്പ്

കൊച്ചി: സ്വര്‍ണത്തിന് റെക്കോര്‍ഡ് കുതിപ്പ്. ഇന്ന് രണ്ട് തവണ വര്‍ദ്ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 95,000ലേക്ക്. ഇന്ന് 94,920 രൂപയാണ് പുതിയ സ്വര്‍ണവില. രാവിലെയും ഉച്ചയ്ക്ക് ശേഷവും പവന് 400 രൂപ വീതമാണ് വര്‍ധിച്ചത്. ഉച്ചയ്ക്ക് ശേഷം ഗ്രാമിന്  50 രൂപയാണ് വര്‍ധിച്ചത്. 11,865 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

രാവിലെ റെക്കോര്‍ഡ് കുതിപ്പിലെത്തിയ സ്വര്‍ണവില ഉച്ചയോടെ കുറഞ്ഞെങ്കിലും വൈകുന്നേരത്തോടെ വീണ്ടും കുതിക്കുകയായിരുന്നു. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. കൂടാതെ അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വവും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

സ്വര്‍ണ്ണത്തിന് റെക്കോര്‍ഡ് കുതിപ്പ്

 

 

Share

Leave a Reply

Your email address will not be published. Required fields are marked *