കോഴിക്കോട്: ഗാന്ധിജയന്തിയോടനുബന്ധിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഗാന്ധി ഗൃഹത്തില്‍ ആരംഭിച്ച പുസ്തക മേളയുടെ ഉദ്ഘാടനം മേയര്‍ ബീന ഫിലിപ്പ് നിര്‍വ്വഹിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍.ജയകൃഷ്ണന്‍ സംസാരിച്ചു. ശ്രീജിത്ത് സ്വാഗതവും നൗഹുബത്ത് നന്ദിയും പറഞ്ഞു. പുതിയ ഗാന്ധി പുസ്തകങ്ങള്‍ക്ക് 25%വും പഴയ ഗാന്ധി പുസ്തകങ്ങള്‍ക്ക് 50%വും വിലക്കിഴിവുണ്ട്. പുസ്തക മേളയില്‍ വൈജ്ഞാനിക പുസ്തകങ്ങള്‍, സാഹിത്യം, കൃഷി, ആരോഗ്യം, ചരിത്രം, ശാസ്ത്ര പുസ്തകങ്ങള്‍ 20% മുതല്‍ 60%വരെ വിലക്കിഴിവില്‍ ലഭ്യമാണ്. കാലത്ത് 10.30 മുതല്‍ വൈകിട്ട് 5.30 വരെയാണ് പുസ്തക മേളയുടെ സമയം. മേള ഒക്ടോബര്‍ 2ന് ആരംഭിച്ച് 9ന് അവസാനിക്കും. ചെറൂട്ടി റോഡിലുള്ള ഗാന്ധി ഗൃഹത്തിലാണ് മേള നടക്കുന്നത്.
