താളിയോല സാംസ്‌കാരിക സമിതി കവിത രചനാ മല്‍സര വിജയികള്‍

താളിയോല സാംസ്‌കാരിക സമിതി കവിത രചനാ മല്‍സര വിജയികള്‍

കോഴിക്കോട് : താളിയോല സാംസ്‌കാരിക സമിതി പ്രശസ്ത കവി എം.എന്‍.പാലൂരിന്റെ സ്മരണയ്ക്കായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനടിസ്ഥാനത്തില്‍ സംഘടിപ്പിച്ച കവിത രചനാ മല്‍സരത്തില്‍ തിരുവനന്തപുരം മണക്കാട് നാഷണല്‍ കോളേജിലെ മൈഥിലി ഡി.എസ്. ഒന്നാ സ്ഥാനവും ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ആദര്‍ശ് ഇ, കുന്ദമംഗലം ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ അഞ്ജലി. ഇ.ടി. എന്നിവര്‍ രണ്ടാം സ്ഥാനവും നേടി ജേതാക്കളായതായി. ജഡ്ജിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.പി. ശ്രീധരനുണ്ണി, താളിയോല സാംസ്‌കാരിക സമിതി പ്രസിഡന്റ് പി.ഐ. അജയന്‍ ,പത്മനാഭന്‍ വേങ്ങേരി , വി.പി.സനീബ് കുമാര്‍, ടി.സി. അബ്ദുള്‍ കരിം, ചാള്‍സ്‌ജോണ്‍, കെ.എം. പ്രകാശിനി എന്നിവര്‍ അറിയിച്ചു. മൈഥിലി ഡി. എസ്. ന്റെ ‘കാട്ടു കടന്നലിന്റെ മുഖം’, ആദര്‍ശ്. ഇ. യുടെ ‘ഒരു കള്ളന്റെ ജീവിതം’, അഞ്ജലി ഇ.ടി.യുടെ ‘പടിയിറക്കം’ എന്നീ കവിതകള്‍ക്കാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. എം.എന്‍.പാലൂരിന്റെ ഏഴാം ചരമവാര്‍ഷിക ദിനമായ ഒക്ടോബര്‍ 9ന് കോഴിക്കോട് വെച്ച് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ പുരസ്‌കാരം വിതരണം ചെയ്യുമെന്ന് താളിയോല സാംസ്‌കാരിക സമിതി പ്രസിഡന്റ് പി.ഐ. അജയന്‍ പറഞ്ഞു.

 

താളിയോല സാംസ്‌കാരിക സമിതി
കവിത രചനാ മല്‍സര വിജയികള്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *